Ranbir s adorable message to Alia and daughter: രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ബോളിവുഡിലെ ക്യൂട്ട് താര ദമ്പതികളാണ്. വാലന്‍റൈന്‍സ് ദിനത്തില്‍ രണ്‍ബീര്‍ കപൂര്‍ തന്‍റെ ഭാര്യ ആലിയ ഭട്ടിനും മകള്‍ രാഹയ്‌ക്കും മനോഹരമായ സ്‌നേഹ സന്ദേശം അറിയിച്ച് ഏവരെയും അത്‌ഭുതപ്പെടുത്തിയിരിക്കുകയാണ്. വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് നോയിഡയില്‍ നടന്ന തത്സമയ പരിപാടിയിലായിരുന്നു രണ്‍ബീറിന്‍റെ സ്‌നേഹ സന്ദേശം.
Ranbir truly entertained the audience: രണ്‍ബീര്‍ കപൂറിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'തൂ ജൂത്തി മേം മക്കാര്‍'. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രണ്‍ബീറും സംഗീത സംവിധായകന്‍ പ്രീതവും ചൊവ്വാഴ്‌ച ഗാല്‍ഗോട്ടിയസ് യൂണിവേഴ്‌സിയില്‍ എത്തിയിരുന്നു. പ്രൊമോഷന്‍ പരിപാടിയില്‍ രണ്‍ബീര്‍ ശരിക്കും പ്രേക്ഷകരെ രസിപ്പിച്ചു. താരത്തിന്‍റെ 'പ്യാര്‍ ഹോത്താ കായി ബാര്‍ ഹേ' ഗാനം മുതല്‍ 'കേസരിയ' ഗാനം വരെ പ്രൊമോഷന്‍ പരിപാടിയില്‍ അവതരിപ്പിച്ചിരുന്നു.
Ranbir Kapoor s Valentine Day wishes: ആലിയയ്‌ക്കും റാഹയ്‌ക്കും രണ്‍ബീര്‍ നല്‍കിയ വാലന്‍റൈന്‍സ് ദിന സന്ദേശമായിരുന്നു പ്രൊമോഷന്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായത്. 'എല്ലാവര്‍ക്കും പ്രണയ ദിനാശംസകള്‍. ഈ പ്രണയ ദിനത്തില്‍ എന്‍റെ രണ്ട് പ്രണയങ്ങള്‍ക്കും - എന്‍റെ ഭാര്യ ആലിയയ്‌ക്കും എന്‍റെ സുന്ദരിയായ മകള്‍ രാഹയ്‌ക്കും സന്തോഷകരമായ പ്രണയദിനം ആശംസിക്കുന്നു. ഞാന്‍ നിങ്ങളെ രണ്ടു പേരെയും സ്‌നേഹിക്കുന്നു. ഞാന്‍ നിങ്ങളെ രണ്ട് പേരെയും മിസ് ചെയ്യുന്നു'-ഇപ്രകാരമായിരുന്നു രണ്‍ബീറിന്‍റെ സ്‌നേഹ സന്ദേശം.
Ranbir s Valentine Day wishes video viral: ഭാര്യയ്‌ക്കും മകള്‍ക്കുമുള്ള രണ്‍ബീറിന്‍റെ സ്‌നേഹ സന്ദേശ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. 'എത്ര മധുരം' എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്.