കേരളം

kerala

ETV Bharat / entertainment

രക്തത്തില്‍ കുളിച്ച് കയ്യില്‍ കോടാലിയും പിടിച്ച് രണ്‍ബീര്‍; അനിമല്‍ പോസ്‌റ്റര്‍ വൈറല്‍ - സന്ദീപ് റെഡ്ഡി വംഗ

Animal first look: വ്യത്യസ്‌ത ലുക്കില്‍ രണ്‍ബീര്‍ കപൂര്‍. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന അനിമലിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി.

Ranbir Kapoor looks deadly in Animal first look  Ranbir Kapoor looks deadly  Animal first look  Animal  രണ്‍ബീര്‍ കപൂര്‍  അനിമല്‍ ഫസ്‌റ്റ് ലുക്ക്  അനിമല്‍  സന്ദീപ് റെഡ്ഡി വംഗ  ശ്‌മിക മന്ദാന
അനിമല്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ വൈറല്‍

By

Published : Jan 2, 2023, 11:57 AM IST

Animal first look: രണ്‍ബീര്‍ കപൂര്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് പുറത്തിറങ്ങിയ 'അനിമല്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ വൈറലാവുന്നു. രക്തത്തില്‍ കുളിച്ച് കയ്യില്‍ കോടാലിയും പിടിച്ച് സിഗരറ്റ് കത്തിക്കാനൊരുങ്ങുന്ന രണ്‍ബീറിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. പുറത്തിറങ്ങി നിമിഷം നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് 'അനിമല്‍' ഫസ്‌റ്റ് ലുക്ക്.

'അനിമല്‍' പോസ്‌റ്റര്‍ യൂടൂബില്‍ ട്രെന്‍ഡിങ് ലിസ്‌റ്റിലും ഇടംപിടിച്ചിരുന്നു. ഒരു ദശലക്ഷത്തിലധികം പേര്‍ ഇതിനോടകം തന്നെ പോസ്‌റ്റര്‍ കണ്ടു കഴിഞ്ഞു. സംവിധായകന്‍ സന്ദീപ് റെഡ്ഡി ആണ് പോസ്‌റ്റര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 'അനിമലിന്‍റെ ഫസ്‌റ്റ് ലുക്ക് അവതരിപ്പിക്കുന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍'-ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് സംവിധായകന്‍ കുറിച്ചത്.

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനിമല്‍'. ആക്ഷനും ഇമോഷനും പ്രാധാന്യം നല്‍കിയാണ് സന്ദീപ് റെഡ്ഡി ചിത്രം ഒരുക്കുന്നത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും 'അനിമലി'നുണ്ട്.

രണ്‍ബീറിന്‍റെ വ്യത്യസ്‌തമായ ചിത്രമായിരിക്കും 'അനിമല്‍' എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അനില്‍ കപൂറും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അമിത് റോയ് ആണ് ഛായാഗ്രഹണം.

സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടീ സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ്‌ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ് നിര്‍മാണം. മലയാളം, ഹിന്ദി, തമിഴ്‌, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി ഓഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read:രണ്‍ബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ടിജെഎംഎം, ടൈറ്റില്‍ വീഡിയോ പുറത്ത്

ABOUT THE AUTHOR

...view details