Alia Bhatt welcome baby girl: കാത്തിരിപ്പിന് വിരാമം! ആലിയ-രണ്‍ബീര്‍ താര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് (നവംബര്‍ 6) രാവിലെ മുംബൈയിലെ ഗിര്‍ഗാവോനിലെ എന്‍ എച്ച് റിലയന്‍സ് ആശുപത്രിയില്‍ വച്ചാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
താരകുടുംബത്തോട് അടുപ്പമുള്ളവരാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം രണ്‍ബീര്‍ കപൂര്‍, സോണി രസ്‌ദാന്‍, നീതു കപൂര്‍ തുടങ്ങിയവരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആലിയയും രണ്‍ബീറും ഞായറാഴ്‌ച രാവിലെ മുംബൈയിലെ ആശുപത്രിയില്‍ എത്തിയതോടെ താര ദമ്പതികളെ കുറിച്ചും കുഞ്ഞിന്‍റെ ജനനത്തെ കുറിച്ചും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. കുഞ്ഞ് എത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്.