Alia Ranbir daughter name reveals: മകളുടെ പേര് പരിചയപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്‍റെ ആദ്യ ചിത്രവും ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
Alia Bhatt shares daughter image: കുഞ്ഞുമായി നില്‍ക്കുന്ന ആലിയയുടെയും രണ്‍ബീറിന്‍റെയും ബ്ലര്‍ ആയിട്ടുള്ള ചിത്രമാണ് നടി തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. റാഹ എന്ന് കുറിച്ച ഒരു ഫുട്‌ബോള്‍ ജഴ്‌സിയുടെ ചിത്രവും പുറകില്‍ കാണാം. രണ്‍ബീര്‍ ഒരു കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ ആയതിനാലാകും മകള്‍ക്കും ഫുട്‌ബോള്‍ ജഴ്‌സി ഒരുക്കിയത് എന്നാണ് ആരാധകപക്ഷം.
Neetu Kapoor named Alia Ranbir baby: കുഞ്ഞിന്‍റെ മുത്തശ്ശി നീതു കപൂര്‍ ആണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം ആലിയയുടെ കുറിപ്പില്‍ പറയുന്നുണ്ട്. റാഹ എന്ന പേരിന്‍റെ വിവിധ അര്‍ഥങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
Raha name beautiful meanings: 'റാഹ എന്ന പേരിന് ഒരുപാട് മനോഹരമായ അര്‍ഥങ്ങള്‍ ഉണ്ട്. അവളുടെ ബുദ്ധിമതിയും അത്ഭുതകരവുമായ മുത്തശ്ശിയാണ് ഈ പേര് തിരഞ്ഞെടുത്തത്. സ്വഹിലിയില്‍ ദൈവികം. സംസ്‌കൃതത്തില്‍ വംശം. ബംഗ്ലയില്‍ വിശ്രമം, ആശ്വാസം. അറബിയില്‍ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നും അര്‍ഥമുണ്ട്.
Alia Bhatt Instagram post: ഞങ്ങള്‍ അവളെ ചേര്‍ത്തു പിടിച്ച ആദ്യ നിമിഷം മുതല്‍ ഞങ്ങള്‍ക്ക് അവള്‍ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെട്ടു. ഞങ്ങളുടെ കുടുംബത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി, റാഹ. ഞങ്ങളുടെ ജീവിതം ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളുവെന്ന് തോന്നുന്നു', ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.