ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏപ്രില്‍ 14നാണ് വിവാഹമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും തിയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ആലിയ ഭട്ട് വൈകാതെ വിവാഹ തിയതി പുറത്തുവിടുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
രണ്‍ബീറിന്‍റെ ബാന്ദ്രയിലെ വസതിയില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ബുധനാഴ്‌ച മെഹന്ദി ചടങ്ങ് നടക്കുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
Also read: വിവാഹ വേഷത്തില്‍ അതിസുന്ദരിയായി ആലിയ ; ചിത്രങ്ങള്‍
രണ്‍ബീറിന്‍റെ പിതൃസഹോദരന്‍റെ മക്കളും അഭിനേതാക്കളുമായ കരീന കപൂര്‍ ഖാന്‍, കരിഷ്‌മ കപൂര്‍, പിതൃസഹോദരി റിമ ജെയിന്‍ തുടങ്ങിയവരും വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു. പരമ്പരാഗത വസ്‌ത്രത്തിലാണ് അതിഥികള്‍ വസതിയിലെത്തിയത്. രണ്‍ബീറിന്‍റെ അമ്മ നീതു കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍ സാഹ്‌നി, ഭര്‍ത്താവ് ഭാരത് സാഹ്‌നി, മകള്‍ സമാര എന്നിവരും വിവാഹ ചടങ്ങിനായി എത്തി.
ഋഷി കപൂറിന്‍റെ സ്‌മരണാര്‍ഥം വസതിയില്‍ പൂജ നടത്തിയിരുന്നു. ആര്‍.കെ ഹൗസില്‍ വച്ച് പഞ്ചാബ് രീതിയില്‍ നാല് ദിവസം നീണ്ട വിവാഹമായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. അയാന്‍ മുഖര്‍ജിയുടെ 'ബ്രഹ്മാസ്‌ത്ര' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. കഴിഞ്ഞ ദിവസം രൺബീറിനും ആലിയയ്ക്കുമുള്ള വിവാഹ സമ്മാനമായി ചിത്രത്തിലെ ഒരു ഗാനരംഗം അയാന്‍ മുഖര്‍ജി പുറത്തുവിട്ടിരുന്നു.