Alia Bhatt Ranbir Kapoor wedding date: ബോളിവുഡിലെ ക്യൂട്ട് താരങ്ങളായ ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ബോളിവുഡ് സിനിമാ ലോകവും. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഇന്ന് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയിലെ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചാണ് ചടങ്ങുകള്‍.
Alia Bhatt Ranbir Kapoor marriage: കഴിഞ്ഞ ദിവസം രണ്‍ബീറിന്‍റെ വസതിയില്‍ വച്ച് ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. കരീനാ കപൂര്‍, കരിഷ്‌മ കപൂര്‍ അടക്കം ബോളിവുഡിലെ സുഹൃത്തുക്കളും, രണ്‍ബീറിന്‍റെ കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ഏറ്റവും അടുത്ത സഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. കഴിഞ്ഞ ദിവസമാണ് രണ്‍ബീറിന്‍റെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.
Celebrities in Alia Ranbir wedding: വിവാഹത്തിനായി വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വിവാഹത്തില്‍ 450 അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.
Alia Bhatt wedding dress: ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്ക് വിവാഹ വസ്‌ത്രങ്ങള്‍ ഒരുക്കുക. അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്‌ഫ് എന്നീ താരങ്ങള്‍ വിവാഹ ദിനത്തില്‍ ഉപയോഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്‌ത്രമായിരുന്നു. ലെഹങ്ക ആയിരിക്കും വിവാഹ ദിനത്തിലെ ആലിയയുടെ വേഷം. അതേസമയം ലഹങ്കയുടെ നിറം വ്യക്തമല്ല. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വേഷങ്ങളാണ് ആലിയ ധരിച്ചത്.