കേരളം

kerala

ETV Bharat / entertainment

കാത്തിരുന്ന വിവാഹം; ആലിയ രണ്‍ബീര്‍ വിവാഹ തീയതി പുറത്ത്‌ - Alia Ranbir dating

Ranbir Alia to tie the knot on April: ബോളിവുഡ്‌ ലോകം കാത്തിരുന്ന ആലിയ ഭട്ട്‌ - രണ്‍ബീര്‍ കപൂര്‍ വിവാഹമെത്തി. ആലിയയുടെ കുടുംബമാണ് വിവാഹ തീയതി പുറത്തുവിട്ടത്‌.

Ranbir Kapoor Alia Bhatt wedding date  ആലിയ രണ്‍ബീര്‍ വിവാഹ തീയതി  Ranbir Alia to tie the knot on April  Alia Ranbir wedding date  Celebrities in Alia Ranbir wedding  Alia Bhatt wedding dress  Alia Ranbir in Bhrahmastra shoot  Alia Ranbir dating  Alia Bhatt Ranbir Kapoor family
കാത്തിരുന്ന വിവാഹം; ആലിയ രണ്‍ബീര്‍ വിവാഹ തീയതി പുറത്ത്‌

By

Published : Apr 9, 2022, 9:55 AM IST

Alia Bhatt Ranbir Kapoor wedding: ആരാധകര്‍ കാത്തിരുന്ന ആ താര വിവാഹം എത്തി. ബോളിവുഡ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. വര്‍ഷങ്ങളായുള്ള ഇരുവരുടെയും പ്രണയം ഏവര്‍ക്കും സുപരിചിതമാണ്. വിവാഹ തീയതിക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

Ranbir Alia to tie the knot on April: ഇപ്പോഴിതാ വിവാഹ തീയതും പുറത്തുവിട്ടിരിക്കുകയാണ് ആലിയയുടെ കുടുംബം. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ രണ്‍ബീറും ആലിയയും ഈ മാസം 14ന്‌ വിവാഹിതരാകും. ആലിയയുടെ അമ്മാവന്‍ റോബിന്‍ ഭട്ട്‌ ആണ് വിവാഹ തീയതി പുറത്തുവിട്ടത്‌. ഒരു ദേശീയ മാധ്യമനത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോബിന്‍ ഭട്ടിന്‍റെ ഈ വെളിപ്പെടുത്തല്‍.

Alia Ranbir wedding date: ബാന്ദ്രയിലെ രണ്‍ബീറിന്‍റെ വീട്ടില്‍ വച്ച്‌ തികച്ചും സ്വകാര്യമായ ചടങ്ങായാണ് വിവാഹം നടക്കുക. നാല്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബി രീതില്‍ നാല്‌ ദിവസമായാകും വിവാഹാഘോഷങ്ങള്‍. ആലിയയുടെ മെഹന്തി ചടങ്ങ്‌ ഏപ്രില്‍ 13ന് നടക്കും.

Celebrities in Alia Ranbir wedding: 450 അതിഥികളാകും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും സൂചനയുണ്ട്‌. കരണ്‍ ജോഹര്‍, ഷാരൂഖ്‌ ഖാന്‍, ദീപിക പദുകോണ്‍, സല്‍മാന്‍ ഖാന്‍, സഞ്‌ജയ്‌ ലീല ബന്‍സാലി തുടങ്ങീ ബോളിവുഡ്‌ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കും. വിവാഹശേഷം ഇരുവരും ആഫ്രിക്കയിലേക്ക്‌ പറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ആലിയയുടെയും രണ്‍ബീറിന്‍റെയും പുതുവര്‍ഷാഘോഷം ആഫ്രിക്കയിലായിരുന്നു.

Alia Bhatt wedding dress: ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്ക്‌ വിവാഹ വസ്‌ത്രങ്ങള്‍ ഒരുക്കുക. അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്‌ഫ്‌ എന്നീ താരങ്ങള്‍ വിവാഹ ദിനത്തില്‍ ഉപയോഗിച്ചത്‌ സഭ്യ സാച്ചി തയ്യാറാക്കിയ വസ്‌ത്രമായിരുന്നു. ലെഹങ്ക ആയിരിക്കും വിവാഹ ദിനത്തിലെ ആലിയയുടെ വേഷം. അതേസമയം ലഹങ്കയുടെ നിറം വ്യക്തമല്ല. സംഗീത്‌, മെഹന്ദി ചടങ്ങുകള്‍ക്ക്‌ മനീഷ്‌ മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

Alia Bhatt Ranbir Kapoor affair: 2005ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക്‌' എന്ന സിനിമയ്‌ക്കായുള്ള ഓഡിഷനിടെയാണ്‌ രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത്‌. ആ സമയത്ത്‌ സഞ്ജയ്‌ ലീല ബന്‍സാലിയുടെ അസിസ്‌റ്റന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു രണ്‍ബീര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സൂപ്പര്‍ താരങ്ങളായി മാറിയ ഇരുവരും ഒന്നിച്ച്‌ സിനിമയില്‍ പ്രവര്‍ത്തിച്ചു.

Alia Ranbir in Bhrahmastra shoot: 2017ല്‍ രണ്‍ബീറിനെയും ആലിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിച്ചു. 2022 സെപ്‌റ്റംബര്‍ 9ന്‌ ചിത്രം സ്‌ക്രീനുകളിലെത്തും. 'ബ്രഹ്‌മാസ്‌ത്ര'യുടെ ചിത്രീകരണത്തിനിടെയാണ്‌ ഇരുവരുടെയും പ്രണയം മൊട്ടിട്ട്‌ വളര്‍ന്നത്‌. ബള്‍ഗേറിയയിലെ ചിത്രീകരണ വേളയിലാണ് ഇരുവരും കൂടുതല്‍ അടുക്കുന്നത്‌.

Alia Ranbir dating: തുടര്‍ന്ന്‌ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. 2018ല്‍ സോനം കപൂറിന്‍റെ വിവാഹത്തിന് രണ്‍ബീറും ആലിയയും ഒന്നിച്ചെത്തിയതോടെ ഇരുവരുടെയും രഹസ്യ പ്രണയം പരസ്യമായി. 2018ലാണ് ആലിയയും രണ്‍ബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്‌.

Alia Bhatt Ranbir Kapoor family: ബോളിവുഡ്‌ ഇതിഹാസം ഋഷി കപൂറിന്‍റെ മകനാണ് രണ്‍ബീര്‍ കപൂര്‍. മറ്റൊരു ബോളിവുഡ്‌ ഇതിഹാസം രാജ്‌ കപൂറിന്‍റെ മകനാണ് ഋഷി കപൂര്‍. സംവിധായകന്‍ മഹേഷ്‌ ഭട്ടിന്‍റെയും നടി സോണി റസ്‌ദാന്‍റെയും മകളാണ്‌ ആലിയ ഭട്ട്‌.

Also Read: 'ഇതിനകം തന്നെ രൺബീർ കപൂറുമായി വിവാഹിതയായി'; വെളിപ്പെടുത്തലുമായി ആലിയ ഭട്ട്‌

ABOUT THE AUTHOR

...view details