കേരളം

kerala

ETV Bharat / entertainment

രണ്‍ബീറും ആലിയയും ആശുപത്രിയില്‍, ശുഭവാർത്തയ്ക്കായി കാത്തിരിക്കുന്നു... - താര ദമ്പതികള്‍

Ranbir Kapoor and Alia Bhatt in hospital: ആലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെലിവറിക്കായി ആലിയയും രണ്‍ബീറും ആശുപത്രിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Alia Bhatt reach hospital  Ranbir Kapoor and Alia Bhatt in hospital  Ranbir Alia baby expected to arrive soon  Ranbir Kapoor Alia Bhatt wedding  Ranbir Alia welcomes first baby  Ranbir Alia first baby preparations  Alia Bhatt latest movies  Ranbir Kapoor latest movies  ആദ്യ കുഞ്ഞ്‌ ഉടന്‍  രണ്‍ബീറും ആലിയയും ആശുപത്രിയില്‍  ആലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും  ആലിയ  രണ്‍ബീര്‍  താര ദമ്പതികള്‍  Ranbir Kapoor and Alia Bhatt
ആദ്യ കുഞ്ഞ്‌ ഉടന്‍ എത്തും; രണ്‍ബീറും ആലിയയും ആശുപത്രിയില്‍

By

Published : Nov 6, 2022, 12:36 PM IST

Alia Bhatt reach hospital: ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ താര ദമ്പതികള്‍. ഇപ്പോഴിതാ ഇതുസംബന്ധിച്ചൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡെലിവറിക്കായി ആലിയയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Ranbir Kapoor and Alia Bhatt in hospital: ഗിര്‍ഗാവോനിലെ എന്‍ എച്ച് റിലയന്‍സ് ആശുപത്രിയിലാണ് ആലിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആലിയക്കൊപ്പം ഭര്‍ത്താവ് രണ്‍ബീര്‍ കപൂറുമുണ്ട്. താര ദമ്പതികള്‍ കാറില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന്‍റെ വീഡിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കാറില്‍ ഡ്രൈവറിനൊപ്പം മുന്‍ സീറ്റിലിരിക്കുന്ന രണ്‍ബീര്‍ കപൂറിനെയും പിന്‍ സീറ്റില്‍ ഇരിക്കുന്ന ആലിയയെയുമാണ് വീഡിയോയില്‍ കാണാനാവുക.

Ranbir Alia baby expected to arrive soon: അതേസമയം താര ദമ്പതികളോ താരങ്ങളോടടുത്ത വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. നവംബര്‍ 28നാകും ആലിയയുടെ ഡെലിവറി തീയിതി എന്ന്‌ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ ഉടന്‍ തന്നെ താര ദമ്പതികളുടെ ആദ്യ കുഞ്ഞിന്‍റെ ജനന വിവരം പുറത്തുവിടുമെന്നാണ് സൂചന.

Ranbir Kapoor Alia Bhatt wedding: രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും 2022 ഏപ്രില്‍ 14നാണ് വിവാഹിതരായത്. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ജൂണിലാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിവാഹ വാര്‍ത്ത അറിയിച്ച് താര ദമ്പതികള്‍ രംഗത്തെത്തിയത്. ആലിയ - രണ്‍ബീര്‍ വിവാഹ വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസായിരുന്നു. ഈ താര വിവാഹം ആരാധകര്‍ ആഘോഷമാക്കുകയും ചെയ്‌തിരുന്നു.

Ranbir Alia welcomes first baby: വിവാഹ ശേഷം തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും താര ദമ്പതികള്‍ ആരാധകരെ അറിയിച്ചിരുന്നു. ഗര്‍ഭാവസ്ഥയിലുള്ള ചിത്രങ്ങളുമായി താരം സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. നിറവയറോടെ 'ബ്രഹ്മാസ്‌ത്ര'യുടെ പ്രചരണത്തിനായെത്തിയ ആലിയ 'എഡ്‌ എ മമ്മ' എന്ന മെറ്റേര്‍ണിറ്റി വസ്‌ത്ര ബ്രാന്‍ഡും ആരംഭിച്ചിരുന്നു.

Ranbir Alia first baby preparations: ആദ്യ കുഞ്ഞിനായുള്ള തയ്യാറെടുപ്പുകള്‍ എപ്രകാരമാണ് എന്നതിനെ കുറിച്ച് അടുത്തിടെ രണ്‍ബീര്‍ കപൂര്‍ പ്രതികരിച്ചിരുന്നു. 'ഒരു പുസ്‌തകം കാരണം ഞങ്ങള്‍ തമ്മില്‍ വഴക്കിടാറുണ്ടായിരുന്നു. അവള്‍ ആ പുസ്‌തകം വായിച്ചു. എന്നാല്‍ ഞാനും ആ പുസ്‌തകം വായിക്കണം എന്നായിരുന്നു ആലിയയുടെ ആവശ്യം. ഒരു മുപ്പത് ശതമാനം ഞാന്‍ ആ പുസ്‌തകം വായിച്ചു. എന്നാല്‍, വായനയിലൂടെ അല്ല, അനുഭവങ്ങളിലൂടെ മാത്രമെ കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്ന് മനസ്സിലാക്കാനാകൂ എന്നാണ്‌ ഞാന്‍ അവളോട് പറഞ്ഞത്.' രണ്‍ബീര്‍ പറഞ്ഞു.

Alia Bhatt latest movies: കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' ആണ് ആലിയയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. 'ജീ ലേ സാറ' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. ഗല്‍ ഗഡോട്ടിനൊപ്പം 'ഹാര്‍ട്ട് ഓഫ്‌ സ്‌റ്റോണ്‍' എന്ന സിനിമയിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് ആലിയ. ബ്രിട്ടീഷ് സംവിധായകന്‍ ടോം ഹാര്‍പ്പര്‍ ഒരുക്കുന്ന ചിത്രത്തില്‍ 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌' താരം 'ജാമീ ഡോര്‍ന'നും 'ഹാര്‍ട്ട്‌ ഓഫ്‌ സ്‌റ്റോണി'ല്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

Ranbir Kapoor latest movies: 'ബ്രഹ്മാസ്‌ത്ര', 'ഡാര്‍ലിംഗ്‌സ്‌', 'ആര്‍ആര്‍ആര്‍', 'ഗംഗുബായ് കത്യവാടി' എന്നിവയായിരുന്നു ആലിയയുടേതായി ഈ വര്‍ഷം റിലീസിനെത്തിയ ചിത്രങ്ങള്‍. 'ബ്രഹ്മാസ്‌ത്ര', 'ഷംഷേര' എന്നിവയാണ് രണ്‍ബീറിന്‍റേതായി ഈ വര്‍ഷം റിലീസിനെത്തിയ ചിത്രങ്ങള്‍. സന്ദീപ് റെഡ്ഡിയുടെ 'അനിമല്‍', ലൗവ് രഞ്ജന്‍റെ പേരിടാത്ത പ്രോജക്‌ട്‌ എന്നിവയാണ് രണ്‍ബീറിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

Also Read:'ഞാന്‍ ഒരു സ്‌ത്രീ ആണ്, പാര്‍സല്‍ അല്ല'; തുറന്നടിച്ച് ആലിയ ഭട്ട്

ABOUT THE AUTHOR

...view details