No Way Out trailer : രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിതിന്‍ ദേവീദാസ് സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ടി'ന്‍റെ ട്രെയ്‌ലര്‍ പുറത്ത്. കടക്കെണിയിലാകുന്ന രമേഷ് പിഷാരടിയുടെ കഥാപാത്രം ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്. 2.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ രമേഷ് പിഷാരടി തന്നെയാണ് ഹൈലൈറ്റ്.
ഒരു കുരുക്കില്‍ നിന്നും പുറത്തുകടക്കാന്‍ പിഷാരടി നടത്തുന്ന വേറിട്ട ശ്രമങ്ങളുടെ അഭിനയപ്രകടനമാണ് ട്രെയ്‌ലറില്‍ കാണാനാവുക. സര്‍വൈവല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് പിഷാരടി കാഴ്‌ചവയ്ക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.