കേരളം

kerala

ETV Bharat / entertainment

Yalla Habibi | 'രാമചന്ദ്ര ബോസ് & കോ'യിലെ പാട്ടെത്തി ; 'യല്ല ഹബിബി'ക്ക് ചുവടുവച്ച് നിവിനും കൂട്ടരും - യല്ല ഹബിബി ലിറിക്കൽ വീഡിയോ

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഓണം റിലീസായി ഉടനെത്തും

Ramachandra Boss and Co Yalla Habibi Lyrical Video  Ramachandra Boss and Co  Yalla Habibi Lyrical Video  Yalla Habibi  രാമചന്ദ്ര ബോസ് ആൻഡ് കോ  രാമചന്ദ്ര ബോസ് ആൻഡ് കോ പാട്ടെത്തി  യല്ല ഹബിബിക്ക് ചുവടുവച്ച് നിവിനും കൂട്ടരും  യല്ല ഹബിബി  നിവിൻ പോളി നായകനായി രാമചന്ദ്ര ബോസ് ആൻഡ് കോ  ഹനീഫ് അദേനി  ലിറിക്കൽ വീഡിയോ  യല്ല ഹബിബി ലിറിക്കൽ വീഡിയോ  രാമചന്ദ്ര ബോസ് ആൻഡ് കോ ലിറിക്കൽ വീഡിയോ
Yalla Habibi

By

Published : Aug 15, 2023, 8:07 PM IST

ലയാളികളുടെ പ്രിയതാരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന 'രാമചന്ദ്ര ബോസ് ആൻഡ് കോ' (Ramachandra Boss And Co). ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിലെ 'യല്ല ഹബിബി' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് എത്തിയിരിക്കുന്നത്. സുഹൈ‍ൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്. സിയാ ഉൾ ഹഖ്, വിദ്യ പ്രകാശ്, മിഥുൻ മുകുന്ദൻ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം പ്രേക്ഷകർക്കിടയില്‍ ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞു.

മാജിക് ഫ്രെയിംസിന്‍റെയും പോളി ജൂനിയർ പിക്ചേഴ്‌സിന്‍റെയും ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ'. ചിരികളാൽ സമ്പന്നമായ ഒരു എന്‍റർടെയിനർ ചിത്രമായാണ് 'രാമചന്ദ്ര ബോസ് ആൻഡ് കോ' അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്‍റെയും കഥ പറയുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിൽ എത്തും.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ആരാധകർ വളരെയേറെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് യുഎഇയിലും കേരളത്തിലുമായാണ് പൂർത്തീകരിച്ചത്. 'എ പ്രവാസി ഹൈസ്റ്റ്' എന്ന ടാ​ഗ് ലൈനോട് കൂടി എത്തുന്ന 'രാമചന്ദ്ര ബോസ് & കോ' നിരാശരാക്കില്ല എന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.

നിവിൻ പോളി നായകനായി എത്തിയ 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ'. ആദ്യ ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്‌മായി കോമഡി പശ്ചാത്തലത്തിലാണ് ഹനീഫ് അദേനി ഈ സിനിമ ഒരുക്കിയിരിക്കുന്നത്. വിഷ്‌ണു തണ്ടാശ്ശേരി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് നിഷാദ് യൂസഫാണ്.

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്‌ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ.

ALSO READ: Nivin Pauly| ചെറിയ ഗ്യാങുമൊത്ത് വലിയ കൊള്ളയ്‌ക്കിറങ്ങി നിവിൻ പോളി; 'രാമചന്ദ്ര ബോസ് & കോ' ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

മേക്കപ്പ് - ലിബിൻ മോഹനൻ, കോസ്റ്റ്യൂം - മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ - അഗ്‌നിവേശ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, വി എഫ് എക്‌സ് - പ്രോമിസ്, അഡ്‌മിനിസ്‌ട്രേഷൻ & ഡിസ്‌ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്.

ABOUT THE AUTHOR

...view details