മുംബൈ: ആര്‍ആര്‍ആറിന്‍റെ സംവിധായകന്‍ എസ് എസ് രാജമൗലിയെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. പ്രൊഫഷണല്‍ രംഗത്തുള്ള 'അസൂയയുടെ' പേരില്‍ 'ആര്‍ആര്‍ആര്‍' സംവിധായകന്‍ എസ്‌എസ് രാജമൗലിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന സംവിധായക സംഘത്തിന്‍റെ തലവനാണ് താനെന്നും അതിനാല്‍ തന്നെ രാജമൗലിയുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ട്വിറ്റര്‍ പോസ്‌റ്റിലൂടെ ഹാസ്യരൂപേണയുള്ള ആര്‍ജിവിയുടെ അഭിനന്ദന കുറുപ്പ് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
ആര്‍ജിവിയുടെ ട്വീറ്റ്: 28ാമത് ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡില്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ആര്‍ആര്‍ആര്‍ സ്വന്തമാക്കിയിരുന്നു. അവാര്‍ഡ് ദാന ചടങ്ങിലെ വിഖ്യാത സംവിധായകനായ ജെയിംസ് കാമറൂണും ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലിയുമായുള്ള സംഭാഷണ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ആര്‍ജെവിയുടെ ട്വീറ്റ്. 'ദാദാ സാഹിബ് ഫാല്‍ക്കെ മുതല്‍ ഇന്ന് വരെ രാജമൗലി ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമ സംവിധായകന്‍മാര്‍ ആരും ഇങ്ങനെ ഒരു മുഹൂര്‍ത്തത്തിലൂടെ കടന്നുപോകുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല'-അദ്ദേഹം ട്വീറ്റ് ചെയ്‌തു.
'ഹേ എസ്‌എസ് രാജമൗലി മുഗൾ അസമിന്‍റെ സംവിധായകന്‍ കെഎ ആസിഫ്, ഷോലെ സിനിമയുടെ സംവിധായകന്‍ രമേഷ് സിപ്പി തുടങ്ങിയ മുന്‍ നിര സംവിധായകരെ നിങ്ങള്‍ മറികടന്നിരിക്കുന്നു. അതിനാല്‍ എനിക്ക് നിങ്ങളുടെ ചെറുവിരലില്‍ മുത്തമിടണമെന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.