Waltair Veerayya responds: ചിരഞ്ജീവിയുടെതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് 'വാള്‍ട്ടയര്‍ വീരയ്യ'. ജനുവരി 13ന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് കഴിഞ്ഞ് രണ്ടാം വാരം പിന്നിടുമ്പോഴും 'വാള്‍ട്ടയര്‍ വീരയ്യ' ബോക്‌സോഫിസില്‍ കുതിക്കുകയാണ്.
Waltair Veerayya crosses 200 crore: ബോബി കൊല്ലി സംവിധാനം ചെയ്‌ത ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. 10 ദിവസം കൊണ്ടാണ് 200 കോടി എന്ന നേട്ടം 'വാള്‍ട്ടയര്‍ വീരയ്യ' സ്വന്തമാക്കിയത്. ഇപ്പോഴിതാ വാള്‍ട്ടയര്‍ വീരയ്യ ടീം അംഗങ്ങള്‍ സിനിമയുടെ ഈ വിജയം ആഘോഷിക്കുകയാണ്. വാറങ്കലില്‍ വച്ചായിരുന്നു 'വാള്‍ട്ടയര്‍ വീരയ്യ'യുടെ വിജയാഘോഷം
Chiranjeevi in Waltair Veerayya celebration: ചിരഞ്ജീവി, രാം ചരണ്‍ തുടങ്ങി താരങ്ങള്‍ വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിനിമയുടെ വിജയത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ചും മറ്റും ഇരു താരങ്ങളും പരിപാടിയില്‍ പങ്കുവച്ചു. രാജമൗലിയുടേത് അല്ലാത്ത ചിത്രമായ 'വാള്‍ട്ടയര്‍ വീരയ്യ' ഹിറ്റാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചിരഞ്ജീവി വിജയാഘോഷ വേളയില്‍ പറഞ്ഞത്.
Chiranjeevi about Waltair Veerayya: 'വാള്‍ട്ടയര്‍ വീരയ്യ ഒരു ബ്ലോക്ക്ബസ്‌റ്റര്‍ ആകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഒരു നോണ്‍ എസ്‌എസ്‌ആര്‍ (രാജമൗലിയുടേത് അല്ലാത്ത ചിത്രം) ചിത്രം ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന്‍റെ ക്രെഡിറ്റ് പ്രേക്ഷകര്‍ക്ക് ലഭിക്കണം. സിനിമയുടെ ആഗോള കലക്ഷന്‍ 250 കോടിയിലേക്ക് കുതിക്കുകയാണ്.
വിന്‍റേജ് മോഡിലാണ് എന്നെ കാണിച്ചത്. പ്രേക്ഷകര്‍ എന്നെ എന്‍റെ പഴയ ക്ലാസിക്കുകള്‍ ഓര്‍മിപ്പിക്കുന്നു. 1983ല്‍ 'ഖൈദി' എന്ന സിനിമയിലൂടെ ഞാന്‍ താരമായി. 2023ല്‍ 'വാള്‍ട്ടയര്‍ വീരയ്യ' എന്ന സിനിമയിലൂടെ ബോബി ഒരു സ്‌റ്റാര്‍ ഡയറക്‌ടര്‍ ആയി. ന്യായമായ ബജറ്റില്‍ നിര്‍മിച്ച സിനിമ അദ്ദേഹം ഒരുക്കിയതാണ് 'വാള്‍ട്ടയര്‍ വീരയ്യ'യുടെ വിജയത്തിന് പിന്നിലെ ആദ്യ കാരണം.
വിട്ടുവീഴ്‌ച ഇല്ലാത്തവരും വളരെ അഭിനിവേശം ഉള്ളവരുമാണ് മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മാതാക്കള്‍. മികച്ച സംഗീതമാണ് ദേവി(ദേവി ശ്രീ പ്രസാദ്) നല്‍കിയത്. സിനിമയിലെ മരണ സീനില്‍ രവി തേജയിൽ ഞാൻ പവൻ കല്യാണിനെ കണ്ടു. അങ്ങനെ വികാരം വളരെ യാഥാര്‍ഥ്യമായി തോന്നി' -ചിരഞ്ജീവി പറഞ്ഞു.
Ram Charan in Waltair Veerayya success celebration: രാം ചരണ്‍ ആയിരുന്നു സിനിമയുടെ സക്‌സസ് സെലിബ്രേഷനില്‍ മുഖ്യ അതിഥിയായെത്തിയത്. 'ഞാന്‍ യുഎസില്‍ ആയിരുന്നപ്പോള്‍ റിലീസായ ചിത്രമാണിത്. ഇവിടെ വന്ന് സിനിമ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല. എന്‍റെ സഹോദരനെ പോലെയാണ് നന്ന സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ഞാന്‍ ഇവിടെ വന്നത് ആരാധകരില്‍ ഒരാളായാണ്. രവി തേജ ഒരു സീരിയസ് ആയ കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാന്‍ ആസ്വദിച്ചു.
Ram Charan about Waltair Veerayya: അത് പോരാ എന്ന് എനിക്ക് തോന്നി. അങ്ങനെ നെറ്റ്‌ഫ്ലിക്‌സില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ 'ധമാക്ക' കണ്ടു. ദേവി നല്‍കിയ അതിമനോഹരമായ മൂന്ന് ഗാനങ്ങള്‍ സിനിമയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണമാണ്. 'രംഗസ്ഥലം' എന്ന സിനിമയിലൂടെ മൈത്രി മൂവി മേക്കേഴ്‌സ് ഞാന്‍ അടക്കമുള്ള എല്ലാ നായകന്‍മാര്‍ക്കും ഏറ്റവും വലിയ ഹിറ്റുകള്‍ നല്‍കി. ചില നിര്‍മാതാക്കള്‍ അവരില്‍ നിന്നും പഠിക്കണം' -രാം ചരണ്‍ പറഞ്ഞു.
Waltair Veerayya casts: ചിരഞ്ജീവിയുടെ കരിയറിലെ 154-ാമത് ചിത്രം കൂടിയാണ് 'വാള്‍ട്ടയര്‍ വീരയ്യ'. ചിരഞ്ജീവിക്കൊപ്പം രവി തേജയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായുണ്ട്. ശ്രുതി ഹാസനും സുപ്രധാന വേഷത്തില്‍ എത്തുന്നു. കാതറിന്‍ ട്രീസ, മുരളി, ശര്‍മ, റാവു രമേഷ്, രഘു ബാബു, വെന്നെല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
Waltair Veerayya crew members: മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ജി കെ മോഹന്‍ ആണ് സഹ നിര്‍മാണം. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ആര്‍തര്‍ എ വില്‍സണ്‍ ഛായാഗ്രഹണവും നിരഞ്ജന്‍ ദേവറാമണെ ചിത്രസംയോജനവും ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കി. റാം ലക്ഷ്‌മണ ആണ് സിനിമയ്‌ക്ക് വേണ്ടി സംഘട്ടനം നിര്‍വഹിച്ചത്.
Also Read:ചിരഞ്ജീവിക്കൊപ്പം ആടിപ്പാടി ഉര്‍വശി റൗട്ടേല; ബോസ് പാര്‍ട്ടി ട്രെന്‍ഡിങില്‍ മുന്നില്‍