ന്യൂഡൽഹി :ആർആർആറിന്‍റെ ഗംഭീര വിജയത്തിന് പിന്നാലെ അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ 'ലംഗാർ സേവ' (അന്നദാനം) സംഘടിപ്പിച്ച് നടൻ രാം ചരൺ. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലായതിനാൽ രാം ചരണിനെ പ്രതിനിധീകരിച്ച് ഭാര്യ ഉപാസനയാണ് ലംഗാർ സേവയിൽ പങ്കെടുത്തത്. പുണ്യസ്ഥലം സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങളും ഉപാസന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
'കൃതജ്ഞതാ സൂചകമായി മിസ്റ്റർ.സി (രാം ചരൺ) അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ലംഗാർ സേവ നടത്തി. ആർസി 15ന്‍റെ ഷൂട്ടിങ് തിരക്കിലായതിനാൽ അദ്ദേഹത്തെ പ്രതിനിധീകരിച്ച് ലംഗാർ സേവയിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇത് എന്‍റെ ആത്മാവിനെ ഉണർത്തി. നിങ്ങളുടെ സ്നേഹത്താൽ ഞാനും ആർസിയും അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു, അത് എളിമയോടെ സ്വീകരിക്കുകയും ചെയ്യുന്നു' - എന്ന് രാം ചരണിനെ ടാഗ് ചെയ്‌ത് ഉപാസന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.