Rakhi Sawant badly cries: മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി ബോളിവുഡ് താരം രാഖി സാവന്ത്. പൊലീസില്‍ പരാതി നല്‍കിയ ശേഷം പുറത്തുവന്ന രാഖി പൊട്ടിക്കരഞ്ഞുകൊണ്ട് തുറന്നുപറഞ്ഞ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Rakhi Sawant against ex husband: റിതേഷ് സിങാണ് രാഖിയുടെ മുന്‍ ഭര്‍ത്താവ്. റിതേഷ് സിങിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുംബൈ ഓഷിവാര പൊലീസില്‍ രാഖി പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവുമൊത്ത് കഴിഞ്ഞ മൂന്ന് വര്‍ഷം എങ്ങനെയായിരുന്നുവെന്ന് തനിക്ക് മാത്രമേ അറിയുളളൂവെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന രാഖിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.
'വിവാഹം കഴിച്ചെങ്കിലും ലോക്‌ഡൗണ്‍ സമയത്ത് വീട്ടില്‍ ഞാന്‍ ഒറ്റയ്‌ക്കാണ് കഴിഞ്ഞത്. ഭര്‍ത്താവ് തിരിഞ്ഞു നോക്കിയില്ല. ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുത്. എന്‍റെ ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ റിതേഷ് മാറ്റി', നടി പറഞ്ഞു. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി സാവന്ത് പൊലീസ് സ്‌റ്റേഷനിലെത്തിയത്. കരയുന്ന രാഖിയെ സുഹൃത്ത് സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
Rakhi Sawant post about separation: 2022 ഫെബ്രുവരിയിലാണ് രാഖിയും റിതേഷും വേര്‍പിരിയുന്നത്. റിതേഷുമായുള്ള വേര്‍പിരിയല്‍ വാര്‍ത്ത രാഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'പ്രിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും; ഞാനും റിതേഷും വേർപിരിയാൻ തീരുമാനിച്ചു എന്നത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. ബിഗ് ബോസ് ഷോയ്‌ക്ക് ശേഷം പലതും സംഭവിച്ചു. എന്‍റെ നിയന്ത്രണത്തില്‍ അല്ലാത്ത ചില കാര്യങ്ങളെ കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല. ഞങ്ങൾ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്‌തു. പക്ഷേ രണ്ട് പേരും സൗഹാർദപരമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇരുവരും വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നു.
വാലന്‍ന്‍റൈൻ ഡേയ്‌ക്ക് മുമ്പ് ഇത് സംഭവിച്ചതില്‍ ശരിക്കും സങ്കടമുണ്ട്. പക്ഷേ തീരുമാനം എടുക്കണമായിരുന്നു. റിതേഷിന് ജീവിതത്തിൽ ഏറ്റവും മികച്ചത് ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. എന്നാൽ ജീവിതത്തിന്‍റെ ഈ ഘട്ടത്തിൽ എനിക്ക് എന്‍റെ ജോലിയിലും ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. എനിക്ക് എന്‍റെ സന്തോഷത്തെയും ആരോഗ്യത്തെയും നിലനിര്‍ത്തണം. എന്നെ എല്ലായ്‌പ്പോഴും മനസിലാക്കുന്നതിനും പിന്തുണയ്‌ക്കുന്നതിനും നന്ദി', രാഖി സാവന്ത് മുന്‍പ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ.
Also Read: വാലന്‍ന്‍റൈന്‍ ഡേയുടെ തലേന്ന് ഭര്‍ത്താവുമായുള്ള വേര്‍പിരിയല്‍ വാര്‍ത്ത പങ്കുവച്ച് രാഖി