Keedam Trailer: രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന 'കീട'ത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ രജിഷ വിജയന്‍, ശ്രീനിവാസന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, രഞ്ജിത് ശേഖര്‍ നായര്‍ എന്നിവര്‍ ഹൈലൈറ്റാകുന്നു.
Keedam theatre release: മെയ് 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തില്‍ രാധിക എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. സ്വന്തം സ്‌റ്റാര്‍ട്ടപ്പ് സംരംഭത്തില്‍ സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലായാണ് രാധിക പ്രവര്‍ത്തിക്കുന്നത്. രാധികയുടെ അച്ഛനായി ബാലന്‍ എന്ന കഥാപാത്രത്തെ ശ്രീനിവാസനും അവതരിപ്പിക്കുന്നു. വളരെ കാലത്തിന് ശേഷം ഈ ചിത്രത്തിലൂടെ ശ്രീനിവാസന്‍ ഒരു മുഴുനീള വേഷത്തിലെത്തുകയാണ്.