Keedam Teaser: രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന 'കീട'ത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 43 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ രജിഷ വിജയന്‍, ശ്രീനിവാസന്‍, വിജയ് ബാബു എന്നിവരാണ് ഹൈലൈറ്റാകുന്നത്.
സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും. രജിഷ നായികയായെത്തിയ 'ഖോ ഖോ'യ്‌ക്ക് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്‌ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മഥന്‍, മഹേഷ് എം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.