ചെന്നൈ (തമിഴ്‌നാട്): ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍റെ ഭാഗമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും. സ്വാതന്ത്ര്യ സമര സേനാനികളെയും രക്തസാക്ഷികളെയും ആദരിക്കുന്നതിനായി വീടുകള്‍ക്കും ജോലി സ്ഥലങ്ങള്‍ക്കും മുന്നില്‍ പതാക ഉയര്‍ത്താന്‍ രജനീകാന്ത് തന്‍റെ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്‌തു.
ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി രജനീകാന്ത് ; ആരാധകരോട് വീടിന് മുന്നില്‍ പതാക ഉയര്‍ത്തണമെന്ന് താരം - independence day
ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍റെ ഭാഗമായി വീടുകളില്‍ പതാക ഉയര്‍ത്താന്‍ ആരാധകരോട് അഭ്യര്‍ഥിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. താരം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് എല്ലാവരും ജാതി-മത-വര്‍ഗ-രാഷ്‌ട്രീയ ഭേദമന്യേ ഇന്ത്യക്കാരനെന്ന വികാരത്തില്‍ വീടിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്
"നമ്മുടെ മാതൃരാജ്യമായ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75-ാം വാർഷികമാണ് വരാന്‍ പോകുന്നത്. പോരാട്ടങ്ങളില്‍ പങ്കാളികളായ, ദുരിതങ്ങളും വേദനയും അപമാനവും അനുഭവിച്ച ലക്ഷക്കണക്കിന് ആളുകൾക്കും, സ്വാതന്ത്ര്യത്തിന് വേണ്ടി നിസ്വാർഥമായി ജീവൻ ബലിയർപ്പിച്ച അനേകായിരം ആളുകൾക്കും ഉള്ള ആദരസൂചകമായി ഓഗസ്റ്റ് 15 തിങ്കളാഴ്‌ച ജാതി-മത-വര്‍ഗ-രാഷ്‌ട്രീയ ഭേദമന്യേ ഇന്ത്യക്കാരനെന്ന വികാരത്തില്‍ വീടിന് മുന്നില്‍ നമുക്ക് ദേശീയ പതാക ഉയര്‍ത്താം. രാജ്യം ഇല്ലെങ്കില്‍ നമ്മള്‍ ഇല്ല, ഇന്ത്യക്കാരായതില്‍ നമുക്ക് അഭിമാനിക്കാം. ജയ് ഹിന്ദ്", രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
Also Read ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഏറ്റെടുത്ത് മമ്മൂട്ടി, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി താരം