സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയിലര്‍'. സിനിമയുടെ റിലീസ് തീയതി മാറ്റി വച്ചതായി അണിയറപ്രവര്‍ത്തകര്‍. ഓഗസ്‌റ്റ് 11നാണ് 'ജയിലര്‍' തിയേറ്ററുകളിലെത്തുക.
നേരത്തെ ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രമായതിനാല്‍ സിനിമയുടെ ഷൂട്ടിംഗ് നീണ്ടു പോയേക്കും എന്നതിനാലാണ് ജയിലറുടെ റിലീസ് ഓഗസ്‌റ്റിലേയ്‌ക്ക് മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിരത്‌നം ചിത്രത്തിന്‍റെ റിലീസും 'ജയിലറു'ടെ റിലീസ് നീളാന്‍ ഒരു കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 28നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്ററുകളില്‍ എത്തുക. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിത്രത്തിന്‍റെ ഷെഡ്യൂള്‍ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റ് ചെയ്‌തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ജയിലറിനായി ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയിരുന്നു.
പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. 'ജയിലറി'ല്‍ മോഹന്‍ലാലും വേഷമിടുന്നുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.