മുംബൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10ന് പ്രദര്‍ശനത്തിനെത്തുന്നു. നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് പുറത്തുവിട്ടത്. ജയിലറുടെ ടീസറും സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററില്‍ പങ്കിട്ടു.
സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദളപതി വിജയ്‌യുടെ ബീസ്റ്റിന് ശേഷം സണ്‍ പിക്‌ചേഴ്‌സുമായി നെല്‍സണ്‍ ദിലീപ്‌കുമാര്‍ കൈകോര്‍ക്കുന്ന രണ്ടാമത്തെ സംരംഭമാണ് ജയിലര്‍. രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലര്‍ക്കുണ്ട്. തമിഴ്, മലയാളം സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ കന്നഡ സൂപ്പര്‍താരം ശിവരാജ്‌കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.