കേരളം

kerala

ETV Bharat / entertainment

കണ്ണുകളില്‍ ഗൗരവം നിറച്ച് രജനികാന്ത്, ജയിലര്‍ ഫസ്‌റ്റ്‌ ലുക്ക് - Annaatthe box office

Jailer first look: രജനികാന്ത് ചിത്രം 'ജയിലര്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. സണ്‍ പിക്‌ചേഴ്‌സ്‌ ആണ് പോസ്‌റ്റര്‍ പുറത്തുവിട്ടത്, ചിത്രീകരണം ആരംഭിച്ചു.

Rajinikanth Jailer  Jailer first look  Jailer kickstarts shoot today  കണ്ണുകളില്‍ ഗൗരവം നിറച്ച് രജനികാന്ത്  ജയിലര്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  രജനികാന്തിന്‍റെ ജയിലര്‍  ജയിലര്‍ ചിത്രീകരണവും ആരംഭിച്ചു  ജയിലര്‍ ഫസ്‌റ്റ്‌ ലുക്ക്  ജയിലര്‍ പോസ്‌റ്റര്‍  Jailer first look poster  Jailer shooting starts  രജനികാന്തിന്‍റെ 169ാമത് ചിത്രം  Thalaivar 169  Rajinikanth Ramya Krishnan movies  Jailer release  Rajinikanth latest movies  Rajinikanth Nelson Dilipkumar movie  ജയിലറുടെ വേഷത്തിലാണ് രജനീകാന്ത്  Annaatthe box office  Nelson Dilipkumar latest movies
കണ്ണുകളില്‍ ഗൗരവം നിറച്ച് രജനികാന്ത്, ജയിലര്‍ ഫസ്‌റ്റ്‌ ലുക്ക് പുറത്ത്

By

Published : Aug 22, 2022, 3:40 PM IST

Rajinikanth Nelson Dilipkumar movie: സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലര്‍'. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ സണ്‍ പിക്‌ചേഴ്‌സ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു.കണ്ണുകളില്‍ ഗൗരവം നിറച്ച് കൈകള്‍ രണ്ടും പുറകില്‍ കെട്ടി നടന്ന് വരുന്ന രജനികാന്താണ് പോസ്‌റ്ററില്‍.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 22) ആരംഭിച്ചു. ഇക്കാര്യവും സണ്‍ പിക്‌ചേഴ്‌സാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റാമോജി ഫിലിം സിറ്റിയിൽ ഒരുക്കുന്ന സെറ്റിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ജൂണ്‍ 17നായിരുന്നു ചിത്ര പ്രഖ്യാപനം.

Thalaivar 169 : ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുക. സിനിമയില്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ലുക്കാണ് താരത്തിന്. രജനികാന്തിന്‍റെ 169ാമത് ചിത്രം കൂടിയാണ്‌ 'ജയിലര്‍'. ഐശ്വര്യ റായ്‌ ആണ് സിനിമയില്‍ നായികാവേഷത്തിലെത്തുക.

Rajinikanth Ramya Krishnan movies: പ്രിയങ്ക മോഹന്‍, രമ്യ കൃഷ്‌ണന്‍ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രമ്യയും രജനികാന്തും വീണ്ടും ഒന്നിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ കെ.എസ്‌ രവികുമാറിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രം 'പടയപ്പ'യിലാണ് ഏറ്റവും ഒടുവിലായി ഇരുവരും ഒന്നിച്ചെത്തിയത്. രമ്യ കൃഷ്‌ണന്‍റെ റിലീസിനൊരുങ്ങുന്ന വിജയ്‌ ദേവരകൊണ്ട ചിത്രം 'ലൈഗറു'ടെ പ്രമോഷനിടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

Jailer release : ശിവ കാര്‍ത്തികേയനും 'ജയിലറു'ടെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ മറ്റ്‌ താരങ്ങളുടെ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാര്‍ തന്നെയാണ്. വിജയ്‌ കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. അനിരുദ്ധ്‌ രവി രവിചന്ദര്‍ ആണ് സംഗീതം. 2023 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Rajinikanth latest movies| Annaatthe box office: 'അണ്ണാത്തെ'യ്‌ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രജനികാന്ത് ചിത്രമാണ് 'ജയിലര്‍'. ഒരു ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സാധാരണ രജനികാന്ത് ചിത്രങ്ങള്‍ പോലെ പ്രതീക്ഷിച്ച രീതിയില്‍ ബോക്‌സ്‌ ഓഫിസ്‌ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശിവ സംവിധാനം ചെയ്‌ത 'അണ്ണാത്തെ'യ്‌ക്ക് കഴിഞ്ഞില്ല. എന്നാല്‍ തമിഴ്‌നാട്ടിലുടനീളം മികച്ച പ്രകടനമാണ് ചിത്രം കാഴ്‌ചവച്ചതെന്നും ലാഭകരമായ സംരംഭമായിരുന്നുവെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

Also Read: ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി രജനീകാന്ത് ; ആരാധകരോട് വീടിന് മുന്നില്‍ പതാക ഉയര്‍ത്തണമെന്ന് താരം

Nelson Dilipkumar latest movies: വിജയ്‌ നായകനായെത്തിയ 'ബീസ്‌റ്റി'ന് ശേഷം നെല്‍സണ്‍ ദിലീപ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലര്‍'. 'കോലമാവ്‌ കോകില'യിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‌ കുമാര്‍. എന്നാല്‍ ശിവ കാര്‍ത്തികേയന്‍ നായകനായെത്തിയ 'ഡോക്‌ടര്‍' ആയിരുന്നു ആദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം. ഇതിന് പിന്നാലെ എത്തിയ 'ബീസ്‌റ്റി'ന് വന്‍ പരാജയം നേരിടേണ്ടി വന്നിരുന്നു.

'ബീസ്‌റ്റി'ന്‍റെ പരാജയത്തെ തുടര്‍ന്ന് 'ജയിലറി'ന്‍റെ ഡയറക്‌ടര്‍ സ്ഥാനത്തുനിന്ന് നെല്‍സണെ ഒഴിവാക്കാനും നീക്കങ്ങള്‍ നടന്നതായി വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ നെല്‍സണും രജനിയും തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകളിലൂടെ പ്രചരണങ്ങള്‍ തള്ളി.

ABOUT THE AUTHOR

...view details