Rajinikanth issued a notice warning: അനുവാദമില്ലാതെ തന്‍റെ വ്യക്തിത്വത്തെ വാണിജ്യ നേട്ടത്തിനായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് നടന്‍ രജനികാന്ത്. പേര്, ചിത്രം, ശബ്‌ദം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നാണ് താരത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. മറിച്ച് ചെയ്‌ത് താരത്തിന്‍റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നോട്ടിസ് നല്‍കിയിരിക്കുകയാണ് അഭിഭാഷകന്‍ എസ്.ഇളംഭാരതി.
വിവിധ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ താരത്തിന്‍റെ പേര്, ശബ്‌ദം, ചിത്രം, ഫോട്ടോ, കാരിക്കേച്ചര്‍ ചിത്രം തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി അറിയിപ്പില്‍ പറയുന്നു. നടന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം അനധികൃത ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വഞ്ചനയ്‌ക്ക് തുല്യമാണ്. വ്യക്തിത്വം, പേര്, ശബ്‌ദം, പ്രതിച്ഛായ, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകള്‍ എന്നിവ വാണിജ്യപരമായി ഉപയോഗിക്കാനുള്ള അവകാശം രജനികാന്തിന് മാത്രമാണ്. തന്‍റെ സമ്മതം കൂടാതെ മറ്റാര്‍ക്കും അവയെ വാണിജ്യപരമായി ഉപയോഗിക്കാനാകില്ലെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നു.
Rajinikanth s notice warning criminal proceedings: 'ഇന്ത്യന്‍ സിനിമയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശംസ നേടിയ നടന്‍മാരില്‍ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു. പതിറ്റാണ്ടുകളായി വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് വലിയ പ്രശസ്‌തി ഉണ്ട്. ഒരു നടന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹത്തിന്‍റെ സ്വഭാവം കൊണ്ടും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ സൂപ്പര്‍സ്‌റ്റാര്‍ എന്ന് വിളിക്കുന്നു.
സിനിമ വ്യവസായത്തില്‍ ഉടനീളമുള്ള അദ്ദേഹത്തിന്‍റെ ആരാധക വൃന്ദത്തിന്‍റെ ബഹുമാനവും സ്‌നേഹവും വാക്കുകള്‍ക്ക് അതീതമാണ്. അദ്ദേഹത്തിന്‍റെ പ്രശസ്‌തിക്കോ വ്യക്തിത്വത്തിനോ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അത് എന്‍റെ കക്ഷിക്ക് വലിയ നഷ്‌ടമുണ്ടാക്കും' -വക്കീല്‍ നോട്ടിസില്‍ പറയുന്നു.