Jailer title poster: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. 'ജയിലര്‍' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് തലൈവര്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത്.
സണ്‍ പിക്‌ചേഴ്‌സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. രജനീകാന്തിന്‍റെ 169-ാം ചിത്രം കൂടിയാണിത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഓഗസ്‌റ്റില്‍ ചിത്രീകരണം ആരംഭിക്കും.
Rajinikanth as Jailer: ജയിലറുടെ വേഷത്തിലാണ് സിനിമയില്‍ രജനീകാന്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക മോഹന്‍, രമ്യാ കൃഷ്‌ണന്‍ എന്നിവര്‍ക്കൊപ്പം ഐശ്വര്യ റായിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുമെന്നാണ് സൂചന. ശിവകാര്‍ത്തികേയനും ചിത്രത്തില്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.