കേരളം

kerala

ETV Bharat / entertainment

'എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരിവാരിത്തേയ്‌ക്കരുത്‌'; മമ്മൂട്ടി ചിത്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍ - Parvathy Thiruvoth in Puzhu

Rahul Easwar against Puzhu: 'പുഴു' ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്നും ബ്രാഹ്മണരെല്ലാവരും മോശക്കാരാണെന്ന് കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍

Mammootty starrer Puzhu movie  Rahul Easwar against Mammootty starrer Puzhu  മമ്മൂട്ടി ചിത്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍  Rahul Easwar against Puzhu  Puzhu in Sony Liv  Parvathy Thiruvoth in Puzhu  Puzhu cast and crew
'എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരിവാരിത്തേയ്‌ക്കരുത്‌'; മമ്മൂട്ടി ചിത്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍

By

Published : May 21, 2022, 8:44 PM IST

Rahul Easwar against Puzhu : മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി റിലീസായ ചിത്രമാണ് 'പുഴു'. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. 'പുഴു' ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്നും ബ്രാഹ്മണരെല്ലാവരും മോശക്കാരാണെന്ന് കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ ആരോപണം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'മമ്മൂട്ടി ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്‌. പക്ഷേ ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരിവാരിത്തേയ്‌ക്കുന്നത്‌ ശരിയല്ല. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്‌. ഗോഡ്‌സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്‌സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും.' പക്ഷേ പുഴു എന്ന സിനിമയില്‍ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോയെന്നാണ് രാഹുലിന്‍റെ ചോദ്യം.

കഴിഞ്ഞ 50 വര്‍ഷത്തില്‍ കേരളത്തില്‍ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണന്‍ ആരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. സിനിമയിലെ ഒരു രംഗം ദലിത്‌, പിന്നോക്ക സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 'പുഴു' സിനിമയിലെ രാഷ്‌ട്രീയം ഒരു രാഷ്‌ട്രീയ പ്രൊപ്പഗണ്ടയായി മാറിയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'പുഴുവില്‍ ഒരു രംഗമുണ്ട്‌. അതിലദ്ദേഹം (കുട്ടപ്പന്‍) പറയുന്നത്‌ വേണമെങ്കില്‍ എസ് സി, എസ്‌ടി ആക്‌ടിന്‍റെ പേരില്‍ ഒരു കേസ്‌ കൊടുക്കാമെന്നാണ്. അതായത്‌ വേണമെങ്കില്‍ എനിക്കൊരു കള്ളക്കേസ്‌ ഫയല്‍ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്‍റെയും പാര്‍വതിയുടെയും സൗന്ദര്യത്തെ വച്ച്‌ മാര്യേജ്‌ ഓഫീസര്‍ സംസാരിക്കുമ്പോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്‍റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ്‌ കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത്‌ എസ്‌.സി, എസ്‌.ടി കാസ്‌റ്റിനോടുള്ള അവഗണനയും എസ്‌.ടി, എസ്‌.ടി ആക്‌ടിന്‍റെ ദുരുപയോഗമാണെന്നും നമ്മള്‍ മറക്കരുത്‌.'- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Puzhu in Sony Liv: മെയ്‌ 12നാണ് 'പുഴു' സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്‌. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മമ്മൂട്ടിയുടെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രവും പ്രേക്ഷക പ്രശംസകള്‍ക്ക് പാത്രമായി.

Parvathy Thiruvoth in Puzhu: പാര്‍വതി തിരുവോത്താണ് നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്‌, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. മമ്മൂട്ടി നായകനായ ഖാലിദ്‌ റഹ്മാന്‍ ചിത്രം 'ഉണ്ട'യ്‌ക്ക്‌ ശേഷം ഹര്‍ഷാദ്‌ രചന നിര്‍വഹിച്ച ചിത്രമാണ് 'പുഴു'.

Puzhu cast and crew: നവാഗതനായ രത്തീന ഷര്‍ഷാദിന്‍റെ സംവിധാനത്തില്‍ സില്‍ സില്‍ സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്‌.ജോര്‍ജ്‌ ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാറര്‍ ഫിലിംസാണ് സഹ നിര്‍മാണവും വിതരണവും. ബാഹുബലി', 'മിന്നല്‍ മുരളി' എന്നീ സിനിമകളുടെ ഭാഗമായിരുന്ന മനു ജഗദ്‌ ആണ്‌ 'പുഴു'വിന്‍റെയും കലാസംവിധാനം നിര്‍വഹിച്ചത്‌. ജേക്‌സ്‌ ബിജോയ്‌ സംഗീതവും തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ചു.

Also Read: 'മമ്മൂക്കയുടെ കഥാപാത്രത്തിനിട്ടൊരു കുത്ത് കൊടുക്കാന്‍ തോന്നി, അത്രയ്‌ക്ക്‌ ദേഷ്യം വന്നു' ; കുറിപ്പുമായി ആന്‍റോ ജോസഫ്‌

ABOUT THE AUTHOR

...view details