നവാഗതനായ ഉബൈനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി (Rahel Makan Kora shooting completed). നാട്ടിൻപുറം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമ എസ് കെ ജി ഫിലിംസിന്‍റെ ബാനറിൽ ഷാജി കെ ജോർജാണ് നിർമിക്കുന്നത്. നാട്ടിൻപുറത്തെ അമ്മയുടേയും മകന്‍റേയും അയാളുടെ പ്രണയത്തെയുമൊക്കെയാണ് 'റാഹേൽ മകൻ കോര' ദൃശ്യവത്‌കരിക്കുന്നത്.
കെഎസ്ആർടിസി കണ്ടക്‌ടറായി പാലായിൽ നിന്നും അലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോരയാണ് 'റാഹേൽ മകൻ കോര'യിലെ നായകൻ. കോരയുടെ വരവോടെ ജോലി നഷ്‌ടമാകുന്ന ഗൗതമി എന്ന പെൺകുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടൻ ആൻസൺ പോളാണ് കോരയെ അവതരിപ്പിക്കുന്നത് (Anson Paul Starring Rahel Makan Kora).
ഗൗതമിയായി മെറിൻ ഫിലിപ്പുമെത്തുന്നു. ടൈറ്റിൽ കഥാപാത്രമായ റാഹേലിനെ അവതരിപ്പിക്കുന്നത് സ്‌മിനു സിജോയാണ് (Merin Philip and Sminu Sijo in Rahel Makan Kora). 'പൂമരം', 'ഹാപ്പി സർദാർ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് മെറിൻ ഫിലിപ്പ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രീതി ആർജിച്ച സ്‌മിനു സിജോ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
കുട്ടനാടിന്‍റെ പശ്ചാത്തലത്തിലൂടെ നീങ്ങുന്ന ഈ ചിത്രം നർമത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ഉബൈനി അവതരിപ്പിക്കുന്നത്. ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു എസ്, ഒമർ ലുലു, നജീം കോയ എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനായി ഉബൈനി എത്തുന്നത് (Ubaini's debut as director). അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, മുൻഷി രഞ്ജിത്ത്, മധു പുന്നപ്ര, പവിത്രൻ, കോട്ടയം പുരുഷൻ, കോബ്ര രാജേഷ്, റഫീഖ്, ശിവൻ അയോധ്യ, ഹൈദരാലി, ബേബി എടത്വ ഷാജി, കെ ജോർജ്, ജോമോൻ എടത്വ, അർണവ് വിഷ്‌ണു, ജോപ്പൻ മുറിയായിക്കൽ, രശ്‌മി അനിൽ, മഞ്ജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് (Rahel Makan Kora cast).