കേരളം

kerala

ETV Bharat / entertainment

Rachana Narayanankutty On Sanatana Dharma 'സനാതന ധർമ്മം ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള സമയമാണിത്': രചന നാരായണൻകുട്ടി - Rachana Narayanankutty Sanatana Dharma post

Rachana Narayanankutty Instagram Post : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ എന്ന് നടി രചന നാരായണൻകുട്ടി

Rachana Narayanankutty Instagram Post  Rachana Narayanankutty  Rachana Narayanankutty On Sanatana Dharma  Sanatana Dharma  സനാതന ധർമ്മം  രചന നാരായണൻകുട്ടിയുടെ വിമർശനം  രചന നാരായണൻകുട്ടി  രചന നാരായണൻ കുട്ടി  രചന നാരായണൻകുട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്  Rachana Narayanankutty Sanatana Dharma post  Rachana Narayanankutty about Sanatana Dharma
Rachana Narayanankutty On Sanatana Dharma

By ETV Bharat Kerala Team

Published : Sep 4, 2023, 9:33 PM IST

പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ സനാതന ധർമ്മം എന്ന ചോദ്യവുമായി നടി രചന നാരായണൻകുട്ടി. സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല മറിച്ച് ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണിതെന്നും നടി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ആയിരുന്നു രചന നാരായണൻകുട്ടിയുടെ വിമർശനം (Rachana Narayanankutty On Sanatana Dharma).

മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി മനുഷ്യബുദ്ധി മുമ്പെങ്ങും ഇല്ലാത്തവിധം പൂവണിഞ്ഞു കൊണ്ടിരിക്കുകയാണെന്നും കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന “ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ” എന്നത് എപ്പോഴേ മാറിപ്പോയെന്നും രചന കുറിച്ചു. എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് സനാതന ധർമ്മം കാണിച്ചു തരുന്നതെന്നും പറഞ്ഞുകൊണ്ടാണ് രചന നാരായണൻകുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത് (Rachana Narayanankutty Instagram Post).

രചന നാരായണൻകുട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് : 'സനാതന ധർമ്മം! പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത്‌? മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന "ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ" എന്നത് എപ്പോഴേ മാറി (ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്‌തരായി.

സ്വർഗത്തിൽ പരിഹാരങ്ങൾ വാഗ്‌ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു.

നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താത്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, "ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും" എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല.

അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത് ! കാരണം, സനാതന ധർമ്മത്തിന്‍റെ സ്വഭാവം എന്നത് തന്നെ "നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക" എന്നതാണ്. നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല - മറിച്ച്, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്. എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!

സനാതന ധർമ്മം വളരെ സബ്‌ജക്റ്റീവായ (subjective) ആയ ഒന്നാണ്. അവിടെ, ഇതാണ് "നമ്മുടെ" വഴി എന്നൊന്നില്ല. "നമുക്ക്‌" അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! "എന്താണോ ഉള്ളത്‌ അത്" - അതാണ് സനാതനം! നമ്മൾ ചെയ്‌തത് ഇത്ര മാത്രമാണ് - ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാൽ 'ദിസ് ഈസ് ഇറ്റ്' (this is it) എന്നു നമ്മൾ പറയുന്നേയില്ല കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള………..(പൂരിപ്പിക്കുന്നില്ല)

NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ!

സ്‌നേഹം

രചന നാരായണൻ കുട്ടി (Rachana Narayanankutty).'

ABOUT THE AUTHOR

...view details