കേരളം

kerala

ETV Bharat / entertainment

'വാര്‍മിന്നല്‍' ; രാസ്‌തയിലെ മനോഹര പ്രണയ ഗാനം പുറത്ത് - Raastha Varminnal Song

Raastha movie song : രാസ്‌തയിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ വാര്‍മിന്നല്‍ എന്ന പ്രണയ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്

Raastha song  Varminnal Video Song  രാസ്‌തയിലെ ഗാനം  വാര്‍മിന്നല്‍ ഗാനം  Raastha  രാസ്‌ത
Raastha movie Varminnal Video Song

By ETV Bharat Kerala Team

Published : Dec 28, 2023, 1:07 PM IST

ർജാനോ ഖാലിദ് നായകനായി എത്തുന്ന ചിത്രമാണ് 'രാസ്‌ത' (Raastha Movie). 'രാസ്‌ത'യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'വാര്‍മിന്നല്‍' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത് (Varminnal Video Song). അവിന്‍ മോഹന്‍ സിത്താരയുടെ ഗാനരചനയില്‍ വിനീത് ശ്രീനിവാസനും മൃദുല വാര്യരും ചേര്‍ന്നാണ് ഈ മനോഹര പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്.

അനീഷ് അൻവർ ആണ് സിനിമയുടെ സംവിധാനം. 'ബഷീറിന്‍റെ പ്രേമലേഖനം', 'സക്കറിയയുടെ ഗർഭിണികൾ', 'കുമ്പസാരം' എന്നീ ചിത്രങ്ങൾ ഒരുക്കിയ അനീഷ് അൻവറിന്‍റെ ചിത്രം മികച്ച തിയേറ്റർ എക്‌സ്‌പീരിയൻസ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞതും ഏറ്റവും വലിപ്പം ഏറിയതുമായ മരുഭൂമിയായ റുബല്‍ ഖാലിയെ പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒമാനില്‍ ആദ്യമായി ചിത്രീകരിച്ച ഇന്ത്യന്‍ ചിത്രം കൂടിയാണ് 'രാസ്‌ത'.

Also Read:അനീഷ് അൻവർ - സർജനോ ഖാലിദ് ചിത്രം 'രാസ്‌ത' തിയേറ്ററുകളിലേക്ക്

ഒമാനിലെ ഇബ്രി മുതല്‍, യുഎഇ, സൗദി അറേബ്യ, യമന്‍ തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തിയിലായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന മരുഭൂമിയാണ് റുബല്‍ ഖാലി. ആറര ലക്ഷം കിലോമീറ്റര്‍ സ്‌ക്വയര്‍ ആണ് ഈ മരുഭൂമിയുടെ വലിപ്പം.

സർജാനോ ഖാലിദ് നായകനായി എത്തുന്ന ചിത്രത്തില്‍ അനഘ നാരായണൻ, ആരാധ്യ ആൻ, ഇർഷാദ് അലി, സുധീഷ്, അനീഷ് അൻവർ, ടിജി രവി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ജനുവരി 5നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

അലു എന്‍റര്‍ടെയിൻമെന്‍റിന്‍റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് സിനിമയുടെ നിർമാണം. ഷാഹുല്‍, ഫായിസ് മടക്കര എന്നിവര്‍ ചേർന്നാണ് 'രാസ്‌ത'യുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിഷ്‌ണു നാരായണന്‍ ഛായാഗ്രഹണവും അഫ്‌തർ അൻവർ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

മികച്ച ഗാനങ്ങളാണ് രാസ്‌തയിൽ ഉള്ളത്. അവിൻ മോഹൻ സിത്താരയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അൻവർ അലി, ബികെ ഹരിനാരായണൻ, ആർ വേണുഗോപാൽ എന്നിവരുടെ ഗാനരചനയില്‍ വിനീത് ശ്രീനിവാസൻ, അവിൻ മോഹൻ സിത്താര, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ് എന്നിവരാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Also Read:ജടപിടിച്ച മുടി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ രൂപം ; ഇത് പൃഥ്വിരാജ് തന്നെയോയെന്ന് ആരാധകര്‍

കലാസംവിധാനം - വേണു തോപ്പിൽ, മേക്കപ്പ് - രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം - ഷൈബി ജോസഫ്, ശബ്‌ദരൂപകല്‍പ്പന - എബി ജുബ്, കളറിസ്‌റ്റ് - ലിജു പ്രഭാകർ, പ്രൊജക്‌ട് ഡിസൈൻ - സുധാ ഷാ, പ്രൊഡക്ഷൻ കൺട്രോളർ - ഹോച്ചിമിൻ കെസി, പ്രൊഡക്ഷൻ മാനേജർ - ഖാസിം മുഹമ്മദ് അൽ സുലൈമി, ഫിനാൻസ് കൺട്രോളർ - രാഹുൽ ചേരൽ, സ്പോട്ട് എഡിറ്റിംഗ് - രാഹുൽ രാജു, സ്‌റ്റില്‍സ് - പ്രേംലാൽ പട്ടാഴി, വിഎഫ്‌എക്‌സ്‌ - ഫോക്‌സ്‌ ഡോട്ട് മീഡിയ, ഡിസൈൻ - കോളിൻസ് ലിയോഫിൽ, പിആർഒ - പ്രതീഷ് ശേഖർ.

ABOUT THE AUTHOR

...view details