മീര ജാസ്‌മിന്‍ (Meera Jasmine), നരേന്‍ (Narain) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ക്യൂന്‍ എലിസബത്ത്' (Malayalam movie Queen Elizabeth). 'ക്യൂന്‍ എലിസബത്തി'ലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി (Queen Elizabeth lyrical video song). 'പൂക്കളേ വാനിലേ' (Pookkale Vaanile) എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഷിബു ചക്രവര്‍ത്തി രചിച്ച് രഞ്ജിന്‍ രാജിന്‍റെ സംഗീതത്തില്‍ കെ എസ് ഹരിശങ്കര്‍ ആണ് ഗാനാലാപനം. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു.
Once again Meera Jasmine Narain combo : ഒരു ഫുള്‍ ഫണ്‍ ഡ്രാമ ജോണറിലാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം നരേനും മീര ജാസ്‌മിനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. 'മിന്നാമിന്നിക്കൂട്ടം', 'അച്ചുവിന്‍റെ അമ്മ', 'ഒരേ കടല്‍' തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
Also Read:തിരിച്ചുവരവില്‍ ഗ്ലാമറസ്സായി മീരാ ജാസ്‌മിന്‍..
Queen Elizabeth cast : നരേന്‍, മീര ജാസ്‌മിന്‍ എന്നിവരെ കൂടാതെ രമേഷ് പിഷാരടി, ജോണി ആന്‍റണി, വികെ പ്രകാശ്, ജൂഡ് ആന്‍റണി, ശ്യാമപ്രസാദ്, മല്ലിക സുകുമാരന്‍, ശ്വേത മേനോന്‍, ശ്രുതി, മഞ്ജു പത്രോസ്, നീന കുറുപ്പ്, ആര്യ, സാനിയ ബാബു, ചിത്ര നയര്‍, രഞ്ജിത്ത്, വിനീത് വിശ്വം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.