കേരളം

kerala

'ചെമ്പക പൂവെന്തേ...' ; ഒരിക്കല്‍ കൂടി നരേനും മീര ജാസ്‌മിനും, 'ക്വീന്‍ എലിസബത്തി'ലെ പുതിയ ഗാനം പുറത്ത്

By ETV Bharat Kerala Team

Published : Nov 12, 2023, 4:22 PM IST

Queen Elizabeth lyrical song : ക്വീന്‍ എലിസബത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ചെമ്പക പൂവെന്തേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്

Queen Elizabeth  Narain  Meera Jasmine  Queen Elizabeth lyrical song  ചെമ്പകപൂവെന്തെ  നരേനും മീര ജാസ്‌മിനും  ക്യൂൻ എലിസബത്ത് പുതിയ ഗാനം  ക്യൂൻ എലിസബത്ത്  ക്യൂൻ എലിസബത്ത് ഗാനം  മീരാ ജാസ്‌മിന്‍  നരേന്‍
Queen Elizabeth lyrical song

നീണ്ട ഇടവേളയ്‌ക്കുശേഷം മീര ജാസ്‌മിനും (Meera Jasmine) നരേനും (Narain) വീണ്ടും ഒന്നിക്കുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന 'ക്വീന്‍ എലിസബത്ത്' (Queen Elizabeth) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഇപ്പോഴിസാ സിനിമയിലെ 'ചെമ്പക പൂവെന്തേ' എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ (Queen Elizabeth lyrical song). ജോ പോളുടെ ഗാനരചനയില്‍ രഞ്ജിൻ രാജിന്‍റെ സംഗീതത്തില്‍ ഹരി ചരൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുടുംബ പ്രേക്ഷകരെ മുൻനിർത്തി റൊമാന്‍റിക് കോമഡി എന്‍റര്‍ടെയിനറായാണ് ചിത്രം ഒരുങ്ങുന്നത്. 'ക്വീന്‍ എലിസബത്തി'ലൂടെ തന്‍റെ അഭിനയ ജീവിതത്തിലേക്കുള്ള മികച്ച തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം മീര ജാസ്‌മിൻ. ഒരിടവേളയ്‌ക്ക് ശേഷം മീര ജാസ്‌മിനും നരേനും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. നേരത്തെ 'അച്ചുവിന്‍റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം', 'ഒരേ കടൽ' തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു.

സൗമ്യനും നിഷ്‌കളങ്കനുമായ അലക്‌സ്‌ എന്ന 35 കാരന്‍റെ വേഷമാണ് ചിത്രത്തിൽ നരേന്. രഞ്ജി പണിക്കർ, ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, പേളി മാണി, ജോണി ആന്‍റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്തണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ് ഫെയിം), മഞ്ജു പത്രോസ്, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീന കുറുപ്പ്, രഞ്ജി കാങ്കോൽ, വിനീത് വിശ്വം, ചിത്ര നായർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Also Read:Queen Elizabeth| ഹിറ്റ് കോംബോ തിരിച്ചെത്തുന്നു; മീര ജാസ്‌മിൻ - നരേൻ ചിത്രം 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക്

ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രഞ്ജിത്ത് മണമ്പറക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പറക്കാട്ട് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അർജുൻ ടി സത്യനാഥാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

കലാസംവിധാനം - എം ബാവ, സ്ത്രാലങ്കാരം - ആയിഷ ഷഫീർ സേട്ട്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉല്ലാസ് കൃഷ്‌ണ, ഛായാഗ്രഹണം - ജിത്തു ദാമോദർ, എഡിറ്റർ - അഖിലേഷ് മോഹൻ, സംഗീതം, ബിജിഎം - രഞ്ജിൻ രാജ്, ഗാനരചന - അൻവർ അലി, ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ, ജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, സ്‌റ്റിൽസ് - ഷാജി കുറ്റിക്കണ്ടത്തിൽ, പ്രൊമോ സ്‌റ്റിൽസ് - ഷിജിൻ പി രാജ്, പോസ്‌റ്റർ ഡിസൈൻ - മനു, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി.

Also Read:Queen Elizabeth song 'പൂക്കളേ വാനിലേ...' ക്യൂന്‍ എലിസബത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത '2018' എന്ന സിനിമയ്‌ക്ക് ശേഷമുള്ള നരേന്‍റെ ചിത്രമാണ് 'ക്വീന്‍ എലിസബത്ത്'. '2018'ല്‍ മത്സ്യബന്ധന തൊഴിലാളിയുടെ വേഷമായിരുന്നു നരേന്. ഈ കഥാപാത്രത്തിന് നിരവധി അംഗീകാരങ്ങളും നടന് ലഭിച്ചിരുന്നു.

ABOUT THE AUTHOR

...view details