മീരജാസ്‌മിന്‍ (Meera Jasmine), നരേന്‍ (Narain) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ക്വീന്‍ എലിസബത്തിലെ (Queen Elizabeth) പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ ആ പാദം പൂക്കും (Aa Paadam song) എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത് (Queen Elizabeth lyical video). അന്‍വര്‍ അലിയുടെ ഗാനരചനയില്‍ രഞ്ജിന്‍ രാജിന്‍റെ സംഗീതത്തില്‍ ഹിഷാം അബ്‌ദുല്‍ വഹാബ് ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
'ക്വീന്‍ എലിസബത്ത്' നാളെ (ഡിസംബര്‍ 29) തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഫാമിലി റൊമാന്‍റിക് കോമഡി ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ക്വീന്‍ എലിസബത്തിലൂടെ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നരേനും മീര ജാസ്‌മിനും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. 'ക്വീന്‍ എലിസബത്തി'ലൂടെ സിനിമയിലേയ്‌ക്കുള്ള തന്‍റെ ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് മീര ജാസ്‌മിൻ. 'ഒരേ കടല്‍', 'അച്ചുവിന്‍റെ അമ്മ', 'ഒരു മിന്നാമിന്നിക്കൂട്ടം' തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
Also Read:'ചെമ്പക പൂവെന്തേ...' ; ഒരിക്കല്‍ കൂടി നരേനും മീര ജാസ്‌മിനും, 'ക്വീന്‍ എലിസബത്തി'ലെ പുതിയ ഗാനം പുറത്ത്
സൗമ്യനും നിഷ്‌കളങ്കനുമായ അലക്‌സ് എന്ന 35 കാരന്‍റെ വേഷമാണ് ചിത്രത്തിൽ നരേന്. അലക്‌സിന്‍റെ ഭാര്യയായാണ് ചിത്രത്തില്‍ മീര പ്രത്യക്ഷപ്പെടുന്നത്. നരേന്‍, മീര ജാസ്‌മിന്‍ എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, ശ്വേത മേനോൻ, ജൂഡ് ആന്തണി ജോസഫ്, രമേശ് പിഷാരടി, വി കെ പ്രകാശ്, ജോണി ആന്‍റണി, മല്ലിക സുകുമാരൻ, ആര്യ (ബഡായി ബംഗ്ലാവ് ഫെയിം), പേളി മാണി, മഞ്ജു പത്രോസ്, നീന കുറുപ്പ്, സാനിയ ബാബു, ശ്രുതി രജനികാന്ത്, രഞ്ജി കാങ്കോൽ, ചിത്ര നായർ, വിനീത് വിശ്വം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
അടുത്തിടെയാണ് സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. അർജുൻ ടി സത്യനാഥിന്‍റെ തിരക്കഥയില്‍ എം പത്മകുമാർ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കിയ ഒരു റൊമാന്‍റിക് കോമഡിയാണ് ചിത്രം.
ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പറക്കാട്ട്, രഞ്ജിത്ത് മണമ്പറക്കാട്ട് എന്നിവർ ചേര്‍ന്നാണ് നിര്‍മാണം. ജിത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. കൊച്ചി, കോയമ്പത്തൂർ, കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Also Read:മീരയുടെയും നരേന്‍റെയും റൊമാന്‍റിക് കോമഡി തിയേറ്ററുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം!
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉല്ലാസ് കൃഷ്‌ണ, സംഗീതം, ബിജിഎം - രഞ്ജിൻ രാജ്, ഗാനരചന - ഷിബു ചക്രവർത്തി, അൻവർ അലി, ജോ പോൾ, സന്തോഷ് വർമ്മ, കലാസംവിധാനം - എം ബാവ, വസ്ത്രാലങ്കാരം - ആയിഷ ഷഫീർ സേട്ട്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, പോസ്‌റ്റർ ഡിസൈൻ - മനു, സ്‌റ്റിൽസ് - ഷാജി കുറ്റിക്കണ്ടത്തിൽ, പ്രൊമോ സ്‌റ്റിൽസ് - ഷിജിൻ പി രാജ്, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി.