കേരളം

kerala

ETV Bharat / entertainment

പ്യാലിയുടെ കൊച്ചു ലോകത്തിലേയ്‌ക്കൊരു മനോഹര യാത്ര; മാന്‍ഡോ അനിമേഷന്‍ വീഡിയോ വൈറല്‍ - Dulquer Salmaan presents Pyali

Pyali animation song: പ്യാലിയിലെ അനിമേഷന്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'മാന്‍ഡോ' എന്ന അനിമേഷന്‍ ഗാനമാണ് പുറത്തിറങ്ങിയത്‌.

Pyali animation video  video song Mando  മാന്‍ഡോ അനിമേഷന്‍ വീഡിയോ  Mando animation video song  Pyali animation song  പ്യാലിയിലെ അനിമേഷന്‍ വീഡിയോ ഗാനം  Pyali movie teaser  Dulquer Salmaan presents Pyali  Pyali theatre release
പ്യാലിയുടെ കൊച്ചു ലോകത്തിലേയ്‌ക്കൊരു മനോഹര യാത്ര; മാന്‍ഡോ അനിമേഷന്‍ വീഡിയോ വൈറല്‍

By

Published : Jul 7, 2022, 12:38 PM IST

Mando animation video song: കുട്ടികള്‍ നാളേറെയായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പ്യാലി'. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് 'പ്യാലി'യുടേത്‌. സഹോദര സ്‌നേഹമാണ് സിനിമയുടെ ഇതിവൃത്തം. അഞ്ച്‌ വയസുകാരി ബാര്‍ബി ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ ബിബിത-റിന്‍ ദമ്പതികള്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'പ്യാലി'.

സിനിമയിലെ അനിമേഷന്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'മാന്‍ഡോ' എന്ന അനിമേഷന്‍ ഗാനമാണ് പുറത്തിറങ്ങിയത്‌. പ്രീതി പിള്ളയുടെ വരികള്‍ക്ക് പ്രശാന്ത്‌ പിള്ളയുടെ സംഗീതത്തില്‍ അശ്വിന്‍ ഗോപകുമാര്‍ ആണ് ഗാനാലാപനം. മാന്‍ഡോ എന്ന ഗാനത്തിലൂടെ 'പ്യാലി' എന്ന കൊച്ചു മിടുക്കിയുടെ മനോഹര ലോകത്തേയ്‌ക്ക് നമ്മെ കൂട്ടികൊണ്ടു പോകുകയാണ്.

അത്ഭുതങ്ങളുടെയും അമ്പരപ്പുകളുടെയും ലോകത്തേയ്‌ക്കുള്ള പ്യാലിയുടെയും അവളുടെ സഹോദരന്‍ സിയയുടെയും യാത്രയാണ് 'മാന്‍ഡോ' അനിമേഷന്‍ ഗാനത്തില്‍. സഹോദര ബന്ധത്തിന്‍റെ ആഴവും വ്യാപ്‌തിയും മനോഹരമായാണ് അനിമേഷന്‍ ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌.

ദുല്‍ഖര്‍ സല്‍മാനും 'മാന്‍ഡോ' ഗാനം തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്‌. 'പ്യാലി'യിൽ നിന്നുള്ള മനോഹരമായ 'മാന്‍ഡോ' ട്രാക്ക് ഇതാ. അത് 'പ്യാലി'യുടെയും അവളുടെ കൊച്ചു ലോകത്തിന്‍റെയും സത്ത വളരെ മനോഹരമായി പകർത്തുന്നു. ഞങ്ങളുടെ ചെറിയ ചിത്രത്തിന് അർഹിക്കുന്ന സ്നേഹം നിങ്ങൾ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'-ദുല്‍ഖര്‍ കുറിച്ചു. ഊഷ്‌മളമായ ഒരു കഥയാണ് 'പ്യാലി' പറയുന്നതെന്ന് ദുല്‍ഖര്‍ മുമ്പൊരിക്കല്‍ പറഞ്ഞു.

Pyali movie teaser: നേരത്തെ സിനിമയിലെ മനോഹരമായ ടൈറ്റില്‍ ഗാനവും പുറത്തിറങ്ങിയിരുന്നു. 'പ്യാലി'യുടെ രസകരമായ ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. രസകരമായൊരു ചിത്രമാകും 'പ്യാലി' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 'ചിരി, പുഞ്ചിരി, കണ്ണീര്‍, പിന്നെ അതിരുകളില്ലാത്ത നിഷ്‌കളങ്കതയും. കൊച്ചു പ്യാലിയുടെ അത്‌ഭുതകരമായ ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറാകൂ', ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ അന്ന് ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

Pyali theatre release: ജൂലൈ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ടൈറ്റില്‍ കഥാപാത്രത്തില്‍ എത്തുന്ന 'പ്യാലി'യുടെ സഹോദരനായി ജോര്‍ജ്‌ ജോക്കബ്‌ ആണ് വേഷമിട്ടത്. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്‌, അല്‍ത്താഫ്‌ സലിം, സുജിത്‌ ശങ്കര്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു. 'ആടുകളം', 'വിസാരണൈ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും സുപ്രധാന വേഷത്തിലുണ്ട്.

Dulquer Salmaan presents Pyali: ജിജി സണ്ണിയാണ് ഛായാഗ്രഹണം. ദീപു ജോസഫ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും. പ്രശാന്ത്‌ പിള്ളയാണ് സംഗീതം. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും, അന്തരിച്ച നടന്‍ എന്‍.എഫ്‌ വര്‍ഗീസിന്‍റെ സ്‌മരണാര്‍ത്ഥമുള്ള എന്‍.എഫ്‌ വര്‍ഗീസ്‌ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'പ്യാലി'. എന്‍.എഫ്‌ വര്‍ഗീസിന്‍റെ മകള്‍ സോഫിയ വര്‍ഗീസാണ് നിര്‍മാണം.

Also Read:'അവളാണ് അവന്‍റെ ലോകം', പ്യാലിയുടെയും സിയയുടെയും മാന്ത്രിക ലോകത്തിലേക്ക് സ്വാഗതം ചെയ്‌ത് ദുല്‍ഖര്‍, വീഡിയോ

ABOUT THE AUTHOR

...view details