പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'മുറിവ്' (Murivu). 'മുറിവി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി (Murivu First Look Poster). സുരേഷ് ഗോപി, തമിഴ് നടൻ ജീവ, രാജ് ബി ഷെട്ടി, ദേവ് മോഹൻ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്.
സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റിയാദ് മുഹമ്മദ്, ഷാറൂഖ് ഷമീർ, സോന ഫിലിപ്പ്, കൃഷ്‌ണ പ്രവീണ, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്‌ണൻ, ലിജി ജോയ്, സൂര്യകല തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
Also Read:ഞെട്ടിക്കാനൊരുങ്ങി വിശാഖ് നായരുടെ സർവൈവൽ ത്രില്ലർ; എക്‌സിറ്റ് ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്
കെ ഷെമീർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വേ ടു ഫിലിംസ് എന്‍റര്‍ടെയിന്‍മെന്‍റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിര്‍മാണം. അടുത്ത വര്‍ഷം ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു.
യൂനസിയോ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകർന്നിരിക്കുന്നത്. ഗുഡ്‌വിൽ എന്‍റര്‍ടെയിന്‍മെന്‍റ് ആണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഹരീഷ് എ വി ഛായാഗ്രഹണവും ജെറിൻ രാജു എഡിറ്റിംഗും നിര്‍വഹിക്കും. സുഹൈൽ സുൽത്താന്‍റെ ഗാനരചനയില്‍ സിത്താര കൃഷ്‌ണകുമാർ, സൂര്യ ശ്യാംഗോപാൽ, ശ്രീജിഷ്, പി ജയലക്ഷ്‌മി, ആനന്ദ് നാരായണൻ, തുടങ്ങിയവർ ആലപിച്ചിരിക്കുന്നു.
Also Read:ഒരു ബൈക്ക്, യാത്രക്കാരായി ആറുപേർ ; കൗതുകമുണർത്തി 'ഒരു ഭാരത സർക്കാർ ഉത്പന്നം' ഫസ്റ്റ് ലുക്ക്
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്‌ടർ - ഷഫിൻ സുൽഫിക്കർ, ആക്ഷൻ - റോബിൻ ടോം, കൊറിയോഗ്രഫി - ഷിജു മുപ്പത്തടം, കലാസംവിധാനം - അനിൽ രാമൻകുട്ടി, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, വസ്ത്രാലങ്കാരം - റസാഖ് തിരൂർ, പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് ചെറുപൊയ്‌ക, പ്രോജക്‌ട് ഡിസൈനർ - പി ശിവപ്രസാദ്, അസോസിയേറ്റ് ക്യാമറമാൻ - പ്രസാദ്, സൗണ്ട് ഡിസൈൻ ആന്‍ഡ് മിക്‌സ് - കരുൺ പ്രസാദ്, ടൈറ്റിൽ - മാജിക് മൊമെന്‍റ്‌സ്, കളറിസ്‌റ്റ് - സെൽവിൻ, ഡിസൈൻസ് - രാഹുൽ രാജ്, സ്‌റ്റില്‍സ് - അജ്‌മൽ ലത്തീഫ്, സ്‌റ്റുഡിയോ - സൗണ്ട് ബ്രൂവറി, ഡിജിറ്റൽ മാർക്കറ്റിംഗ് - ബിസി ക്രിയേറ്റീവ്സ്, പിആർഒ - പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം അടുത്തിടെ 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. സുബീഷ് സുധി, ഷെല്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ത്രം ടിവി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്.
Also Read:അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ്', മാത്യു തോമസിനൊപ്പം ബേസിലും; ഫസ്റ്റ് ലുക്കെത്തി