Chandrakumar opens up to Mohanlal flop movie: മോഹന്‍ലാലിനെ കുറിച്ചുള്ള നിര്‍മാതാവ് എസ്.ചന്ദ്രകുമാറിന്‍റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. മോഹന്‍ലാലിന്‍റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് ചന്ദ്രകുമാര്‍. തന്‍റെ ഈ അഭിപ്രായത്തെ മോഹന്‍ലാല്‍ വളരെ പോസിറ്റീവായിട്ടാണ് എടുത്തതെന്നും നിര്‍മാതാവ് പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവിന്‍റെ ഈ വെളിപ്പെടുത്തല്‍. 'മോഹന്‍ലാലിന്‍റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് പറയാനുള്ള ധൈര്യം ആര്‍ക്കുമില്ല. എന്നാല്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയുന്ന ആളുകളെ അദ്ദേഹത്തിന് വലിയ ഇഷ്‌ടമാണ്. ഏകദേശം ഒന്നിച്ച് ഒരേ സമയത്താണ് താണ്ഡവവും ഒന്നാമനും റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം ചിത്രാഞ്ജലിയില്‍ വച്ചാണ് ഈ സിനിമകൾ കാണുന്നത്. കണ്ട മാത്രയില്‍ തന്നെ ചിത്രം വിജയിക്കില്ലെന്ന് മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞു'.