Priyanka Nick name their baby: മകള്‍ക്ക് പേരിട്ട് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. മാല്‍ട്ടി മേരി ചോപ്ര എന്നാണ് താരദമ്പതികള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റില്‍ മാല്‍ട്ടി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
Priyanka Nick baby name: സുഗന്ധമുള്ള പുഷ്‌പം അഥവാ ചന്ദ്രപ്രകാശം എന്നാണ് മാല്‍ട്ടി എന്ന പേരിനര്‍ഥം. സംസ്‌കൃതത്തില്‍ നിന്നും ഉത്‌ഭവിച്ച വാക്കാണിത്. യേശു ക്രിസ്‌തുവിന്‍റെ മാതാവായ മേരി എന്ന അര്‍ഥമുള്ള പേരും കുഞ്ഞിന്‍റെ പേരിനൊപ്പമുണ്ട്. കടലിലെ നക്ഷത്രം എന്നര്‍ഥം വരുന്ന സ്‌റ്റെല്ല മാരിസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. പ്രിയങ്ക-നിക്ക് ദമ്പതികളുടെ കുഞ്ഞിന്‍റെ പേര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Priyanka Nick baby: 2022 ജനുവരി 22നാണ് പ്രിയങ്ക-നിക് ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. അതേസമയം ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം ജനുവരി 15ന് സാന്‍ ഡിയോഗോയിലാണ് മാല്‍ട്ടി ജനിച്ചത്. മാതാപിതാക്കളായ വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. അതേസമയം മകളുടെ ചിത്രം ഇതുവരെ താരദമ്പതികള്‍ പുറത്തുവിട്ടിട്ടില്ല. താരപുത്രിയുടെ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.