കേരളം

kerala

ETV Bharat / entertainment

'നിങ്ങള്‍ക്ക് അറിയാവുന്നതെല്ലാം നുണയാണ്'; സിറ്റാഡല്‍ ടീസറില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്; പ്രിയങ്കയുടെ ഗെറ്റപ്പ് വൈറല്‍ - പ്രിയങ്കയുടെ ഗെറ്റപ്പ് വൈറല്‍

സിറ്റാഡല്‍ ടീസര്‍ പുറത്ത്. സിറ്റാഡല്‍ താരങ്ങളുടെ ഫസ്‌റ്റ്‌ ലുക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് സിറ്റാഡല്‍ ടീസര്‍ പുറത്തിറങ്ങിയത്.

Priyanka Chopra starrer action thriller series  Citadel trailer to be out on this date  Citadel trailer  Citadel  Priyanka Chopra  സിറ്റാഡല്‍ ടീസര്‍ പുറത്ത്  സിറ്റാഡല്‍ ടീസര്‍  സിറ്റാഡല്‍  സിറ്റാഡല്‍ താരങ്ങളുടെ ഫസ്‌റ്റ്‌ ലുക്കുകള്‍  സിറ്റാഡല്‍ ട്രെയിലര്‍  പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്രയുടെ ആക്ഷന്‍ ത്രില്ലര്‍  Citadel teaser  Citadel release  സിറ്റാഡല്‍ റിലീസ്  സിറ്റാഡല്‍ ടീസറില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്  നിങ്ങള്‍ക്ക് അറിയാവുന്നതെല്ലാം നുണയാണ്  പ്രിയങ്കയുടെ ഗെറ്റപ്പ് വൈറല്‍  പ്രിയങ്കയുടെ ഗെറ്റപ്പ്
സിറ്റാഡല്‍ ടീസറില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്

By

Published : Mar 1, 2023, 7:56 AM IST

ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയുടെ ആക്ഷന്‍ ത്രില്ലര്‍ ഹോളിവുഡ് സീരീസാണ് 'സിറ്റാഡല്‍'. 'സിറ്റാഡലി'ന്‍റെ ഔദ്യോഗിത ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ട്‌ നിര്‍മാതാക്കള്‍. 'സിറ്റാഡല്‍' ടീസറിലൂടെ ട്രെയിലര്‍ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മാര്‍ച്ച് ഒന്നിനാണ് ട്രെയിലര്‍ പുറത്തിറങ്ങുക. റൂസോ സഹോദരങ്ങളുടെ സീരീസിന്‍റെ ചെറിയ ടീസര്‍ പ്രിയങ്ക ചോപ്ര തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ഒപ്പം ഒരു അടിക്കുറിപ്പും താരം പങ്കിട്ടു. 'നിങ്ങള്‍ക്ക് അറിയാവുന്നതെല്ലാം നുണയാണ്. ട്രെയിലര്‍ നാളെയെത്തും.' -എന്ന അടിക്കുറിപ്പോടു കൂടിയാണ് പ്രിയങ്ക ടീസര്‍ പങ്കുവച്ചിരിക്കുന്നത്.

ടീസര്‍ പങ്കുവച്ചതിന് പിന്നാലെ പ്രിയങ്കയുടെ കമന്‍റ്‌ ബോക്‌സില്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളും കൊണ്ടു നിറഞ്ഞു. ഭര്‍ത്താവ് നിക്ക് ജൊനാസും പ്രിയങ്കയുടെ പോസ്‌റ്റിന് താഴെ കമന്‍റ്‌ ചെയ്‌തിട്ടുണ്ട്. 'നമുക്ക് പോകാം!' -എന്നാണ് നിക്ക് ജൊനാസ് കുറിച്ചത്.

നിരവധി രസകരമായ കമന്‍റുകളും ആരാധകര്‍ പങ്കുവച്ചു. 'ഏറെ നാളായി ഇതിനായി കാത്തിരിക്കുകയായിരുന്നു, ഒടുവില്‍ അത് ഇവിടെയുണ്ട്.' -ഒരു ആരാധകന്‍ കുറിച്ചു. 'ഞങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ല രാജ്ഞി.' -മറ്റൊരാള്‍ കുറിച്ചു. 'വൗ, സൂപ്പര്‍ബ് ബ്യൂട്ടിഫുള്‍'-മറ്റൊരാള്‍ കുറിച്ചു.

ടീസര്‍ പുറത്തിറങ്ങുന്നതിന് മുമ്പായി നിര്‍മാതാക്കള്‍, സീരീസിലെ താരങ്ങളുടെ ഫസ്‌റ്റ്‌ ലുക്കുകള്‍ പുറത്തുവിട്ടിരുന്നു. 'സിറ്റാഡലി'ലെ പ്രിയങ്കയുടെ ആക്ഷന്‍ ഗെറ്റപ്പും പുറത്തിറങ്ങിയിരുന്നു. ഇതിന് ആരാധകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനുമാണ് 'സിറ്റാഡലി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചാരസംഘടനയായ സിറ്റാഡല്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈ ഏജന്‍റുകളുടെ കഥാപാത്രങ്ങളെയാണ് പ്രിയങ്കയും റിച്ചാര്‍ഡ് മാഡനും അവതരിപ്പിക്കുന്നത്.

ഏപ്രില്‍ 28ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 'സിറ്റാഡല്‍' സീരീസ് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. റിലീസ് ദിനം, ആദ്യ രണ്ട് എപ്പിസോഡുകളാണ് പ്രീമിയര്‍ ചെയ്യുക. ശേഷം മെയ്‌ 27 വരെ എല്ലാ വെള്ളിയാഴ്‌ചകളിലും പുതിയ എപ്പിസോഡുകള്‍ പുറത്തിറങ്ങും.

അമേരിക്കന്‍ സീരീസിന്‍റെ ഇന്ത്യന്‍ രൂപാന്തരമായ 'സിറ്റാഡലില്‍' വരുണ്‍ ധവാനും സാമന്ത റത്ത് പ്രഭുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജും ഡികെയും ചേര്‍ന്നാണ് 'സിറ്റാഡലി'ന്‍റെ ഇന്ത്യന്‍ പതിപ്പിന്‍റെ സംവിധാനം.

Also Read:'നിങ്ങള്‍ക്കും ജോലിയില്‍ ബുദ്ധിമുട്ടേറിയ ദിവസമായിരുന്നോ' ; പ്രിയങ്ക ചോപ്രയുടെ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

ABOUT THE AUTHOR

...view details