Love Again release: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് 'ലവ് എഗെയ്‌ന്‍'. സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് പ്രിയങ്ക. ജെയിംസ് സ്‌ട്രൗസ് സംവിധാനം ചെയ്യുന്ന ചിത്രം 2023 മെയ് 12നാണ് റിലീസ് ചെയ്യുക.
സിനിമയിലെ ഒരു ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം റിലീസ് തീയതി ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രിയങ്കയ്ക്കൊപ്പം സാം ഹ്യൂഗാണ് 'ലവ് എഗെയ്‌നി'ല്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഒരു റൊമാന്‍റിക് ചിത്രമാണ് 'ലവ് എഗെയ്‌ന്‍'.
സംവിധായകന്‍ ജെയിംസ് സി സ്‌ട്രൗസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആന്‍ഡ്യൂ ഡ്യൂണ്‍ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. 'ദി മട്രിക്‌സ് റിസറക്ഷന്‍'സിലാണ് പ്രിയങ്ക ചോപ്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
2021 ഡിസംബര്‍ 22നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കത്രീന കെയ്‌ഫ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പമുള്ള ഫറാന്‍ അക്തര്‍ ചിത്രം 'ജീ ലെ സാറ' ആണ് പ്രിയങ്കയുടെ മറ്റൊരു പുതിയ ചിത്രം. 'സിറ്റാഡല്‍' എന്ന സീരിസിലും താരമെത്തുന്നുണ്ട്.
Also Read:മകള്‍ മാള്‍ട്ടിക്കൊപ്പമുള്ള ആദ്യ ദീപാവലി ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്കയും നിക്കും