കേരളം

kerala

ETV Bharat / entertainment

'ഒടുവിൽ മറ നീക്കി'... മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര - nick jonas

ഭർത്താവ് നിക്ക് ജൊനാസിന്‍റെയും സഹോദരൻമാരുടെയും മ്യൂസിക് ബാൻഡായ ജൊനാസ് ബ്രദേഴ്‌സിന്‍റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രിയങ്ക മകൾ മാൾട്ടിയുടെ മുഖം വെളിപ്പെടുത്തിയത്.

priyanka chopra reveals daughter malti maries face  priyanka chopra  priyanka chopra reveals daughter maltis face  malti marie  malti maries face  പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്ര മകൾ  പ്രിയങ്ക ചോപ്ര മകൾ മാൾട്ടി  നിക്ക് ജൊനാസ്  നിക്ക് ജൊനാസ്  nick jonas  priyanka and nick
പ്രിയങ്ക ചോപ്ര

By

Published : Jan 31, 2023, 11:17 AM IST

വാഷിങ്ടൺ:ആരാധകരുടെ ഇഷ്‌ട താരജോഡിയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഗായകാനായ നിക്ക് ജൊനാസും. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2022 ജനുവരിയിലാണ് ദമ്പതികൾ വാടക ഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്.

ഇത്രയും നാൾ മകൾ മാൾട്ടി മേരിയുടെ മുഖം താരം വെളിപ്പെടുത്തിയിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായ പ്രിയങ്ക മകളുടെ മുഖം വ്യക്തമാകാത്ത ഫോട്ടോകളാണ് പങ്കുവച്ചിരുന്നത്. അതുകൊണ്ടുതന്നെ മാൾട്ടിയെ കാണാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മകൾക്ക് ഒരു വയസ് പൂർത്തിയായി ആഴ്‌ചകൾക്ക് ശേഷം മകളുടെ മുഖം മറയ്‌ക്കാതെ മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരദമ്പതികൾ.

മകൾ മാൾട്ടിക്കൊപ്പം പ്രിയങ്ക ചോപ്ര

നിക്ക് ജൊനാസിന്‍റെയും സഹോദരൻമാരുടെയും മ്യൂസിക് ബാൻഡായ ജൊനാസ് ബ്രദേഴ്‌സിന്‍റെ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രിയങ്ക എത്തിയത്.

ABOUT THE AUTHOR

...view details