കേരളം

kerala

ETV Bharat / entertainment

മകള്‍ മാള്‍ട്ടിയുമായി പ്രിയങ്കയുടെ ഫസ്‌റ്റ് ക്ലാസ് യാത്ര ; അവധിയാഘോഷത്തില്‍ നടിയും കുഞ്ഞും - മാള്‍ട്ടി

വിമാനത്തിന്‍റെ ജനാലയിലൂടെ പുറം കാഴ്‌ച കണ്ട് പ്രിയങ്കയും മാള്‍ട്ടിയും. ഞങ്ങള്‍ പോകുന്നു എന്ന അടിക്കുറിപ്പില്‍ ചിത്രം പങ്കുവച്ച് നടി

Priyanka Chopra  Malti a taste of her luxury life  മകള്‍ക്കൊപ്പം ഫസ്‌റ്റ് ക്ലാസ് ഫ്ലൈറ്റില്‍  മാള്‍ട്ടിക്കൊപ്പം ഫസ്‌റ്റ് ക്ലാസ് ഫ്ലൈറ്റില്‍  ഫസ്‌റ്റ് ക്ലാസ് ഫ്ലൈറ്റില്‍ പ്രിയങ്ക ചോപ്ര  പുറം കാഴ്‌ച കണ്ട് പ്രിയങ്കും മാള്‍ട്ടിയും  പ്രിയങ്കും മാള്‍ട്ടിയും  ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്ര  മാള്‍ട്ടി മേരി ചോപ്ര ജൊനാസ്‌  പ്രിയങ്ക  മാള്‍ട്ടി  Malti Marie Chopra Jonas
മകള്‍ മാള്‍ട്ടിക്കൊപ്പം ഫസ്‌റ്റ് ക്ലാസ് ഫ്ലൈറ്റില്‍ പ്രിയങ്ക ചോപ്ര

By

Published : Dec 18, 2022, 12:08 PM IST

മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസുമായി അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മാള്‍ട്ടിയുമൊത്തുള്ള പ്രിയങ്കയുടെ മനോഹര ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്.

മാള്‍ട്ടിക്കൊപ്പം സെല്‍ഫിയെടുത്ത് പ്രിയങ്ക

തങ്ങളുടെ സ്വകാര്യ വിമാനത്തിന്‍റെ ഫസ്‌റ്റ് ക്ലാസ് വിഭാഗത്തില്‍ നിന്നുള്ള ക്ലിക്കാണ് താരം ആരാധകര്‍ക്കായി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കറുത്ത ഔട്ട്ഫിറ്റിലാണ് പ്രിയങ്ക ചോപ്ര ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ഒരു കറുത്ത തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സിലെ അക്വേറിയം സന്ദര്‍ശിക്കുന്ന താരകുടുംബം

വെള്ള നിറമുള്ള ഷര്‍ട്ടും ചാര നിറത്തിലുള്ള വസ്‌ത്രവുമാണ് മാള്‍ട്ടി ധരിച്ചിരിക്കുന്നത്. അമ്മയും മകളും വിമാനത്തിന്‍റെ ജനാലയിലൂടെ പുറത്തേയ്‌ക്ക് നോക്കി ഇരിക്കുന്നതാണ് ചിത്രത്തില്‍ കാണാനാവുക. പ്രിയങ്കയുടെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതും കാണാം.

'ഞങ്ങള്‍ പോകുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഞായറാഴ്‌ച അതിരാവിലെ പ്രിയങ്ക മകള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാക്കിയത്. അതേസമയം തങ്ങള്‍ എവിടേയ്‌ക്കാണ് പോകുന്നതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

പ്രിയങ്കയും മാള്‍ട്ടിയും

അടുത്തിടെ കുടുംബസമേതം ലോസ് ഏഞ്ചല്‍സിലെ അക്വേറിയം സന്ദര്‍ശിച്ചതിന്‍റെ ചിത്രം പ്രിയങ്ക ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരുന്നു. 'കുടുംബം' എന്ന അടിക്കുറിപ്പില്‍ അക്വേറിയം, ഫാമിലി ഡേ, ലൗ എന്നീ ഹാഷ്‌ടാഗുകളോടുകൂടിയായിരുന്നു താരം പോസ്‌റ്റ് പങ്കുവച്ചത്. ഈ ചിത്രത്തില്‍ നിക്കിന്‍റെ കൈയ്യിലാണ് മാള്‍ട്ടി ഇരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്‍റെ മുഖം ഒരു ഹാര്‍ട്ട് ഇമോജി കൊണ്ട് താര ദമ്പതികള്‍ മറച്ചിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സിലെ അക്വേറിയം സന്ദര്‍ശിക്കുന്ന താരകുടുംബം

Also Read:നിക്കിനെ പരസ്യമായി ചുംബിച്ച് പ്രിയങ്ക; വീഡിയോ വൈറല്‍

2018 ഡിസംബര്‍ 1, 2 തീയതികളില്‍ ജോധ്‌പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് ഹിന്ദു-ക്രൈസ്‌തവ ആചാര പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹ ശേഷം മുംബൈയിലും ഡല്‍ഹിയിലും ഇവര്‍ വിവാഹ വിരുന്ന് ഒരുക്കിയിരുന്നു. ഈ വര്‍ഷം ആദ്യമാണ് താര ദമ്പതികള്‍ വാടക ഗര്‍ഭ ധാരണത്തിലൂടെ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിനെ വരവേറ്റത്.

ABOUT THE AUTHOR

...view details