വാഷിങ്ടൺ:പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഗ്ലോബൽ സ്‌പൈ സീരീസ് ‘സിറ്റഡൽ’ ൻ്റെ രണ്ടാം ട്രെയിലർ വ്യാഴാഴ്‌ച റിലീസായി. പ്രൈം വീഡിയോ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് സീരീസിൻ്റെ ട്രെയിലർ റിലീസ് ചെയ്‌തത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായ മാർവൽ 'അവഞ്ചേഴ്‌സ് എൻഡ് ഗെയിം', 'അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ' എന്നീ സിനിമകളുടെ സംവിധാനം നിർവഹിച്ച റൂസോ ബ്രദേഴ്‌സാണ് സിറ്റഡലും ഒരുക്കുന്നത്.
സ്വകാര്യ ഏജൻ്റുകളായി റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയും:കമിതാക്കളായ രണ്ടു സ്വകാര്യ ഏജൻ്റുകളായാണ് സീരീസിൽ റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയും വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിൻ്റെ വ്യാപ്‌തി കാണിച്ചുകൊണ്ട് തുടങ്ങുന്ന ട്രെയിലർ ഒട്ടും സമയം കളയാതെ തന്നെ ആക്ഷൻ സീനുകളിലേക്കു മറുകയാണ്. പിന്നീട് ഒരു ബുള്ളറ്റ് ട്രെയിൽ അപകടം കാണിക്കുന്ന ട്രെയിലർ സീരീസിലെ പ്രധാന ഘടകമായ സിറ്റഡൽ എന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ഓഫിസ് കാണിക്കുന്നു. അതിനുശേഷം എട്ട് വർഷം മുൻപ് സിറ്റഡലിൻ്റെ ഏജൻ്റുകളായിരുന്ന ഇരുവരുടെയും ഓർമകൾ ഒരു പ്രത്യേക സാഹചര്യത്തിൽ നശിപ്പിക്കപ്പെട്ടതാണെന്നും ഇപ്പോൾ ഒരു ആവശ്യം വന്നപ്പോൾ ഇവിടേക്ക് കൊണ്ടുവന്നതാണെന്നും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിച്ചാർഡ് മാഡനോട് ഒരാൾ വിശദീകരിക്കുന്നു.
കോരിതരിപ്പിക്കുന്ന ആക്ഷൻ രംഘങ്ങൾ: തുടർന്ന് ഓർമ നഷ്‌ട്ടപ്പെട്ട നായകനു നേരെ കത്തി എറിഞ്ഞു കൊണ്ട് പഠിച്ച അഭ്യാസങ്ങളൊന്നും മറന്നിട്ടില്ലെന്ന് കാണിച്ചു കൊടുക്കുന്നതു കാണാം. ഓർമ തിരിച്ചു കിട്ടുന്ന നായകഥാപാത്രം നായികയായ നാദിയ (പ്രിയങ്ക ചോപ്ര)യെ കാണാൻ പോകുകയും തുടർന്ന് ഓർമ നഷ്‌ട്ടപ്പെട്ട നാദിയക്ക് അവനെ തിരിച്ചറിയാനാകാത്തതുമാണ് ട്രെയിലറില്‍ കാണാൻ സാധിക്കുന്നത്. എന്നാൽ ഒരു വില്ലൻ കഥാപാത്രത്തിൻ്റെ ആക്രമണം നേരിടേണ്ടി വരുന്നതിനെ തുടർന്ന് നായികക്കും തൻ്റെ ഓർമ തിരിച്ചു കിട്ടുന്നു. പിന്നീട് ഇരുവരും ചേർന്നുള്ള കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും സംഭാഷണങ്ങളും മാസ് ഡയലോഗുകളും കാണിച്ചു കൊണ്ടാണ് ട്രെയിലർ അവസാനിക്കുന്നത്.