Priyanka and Nick celebrate first Diwali: മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിനൊപ്പം ദീപാവലി ആഘോഷിച്ച് താര ദമ്പതികള്‍. മകള്‍ക്കൊപ്പമുള്ള പ്രിയങ്ക ചോപ്രയുടെയും നിക്ക് ജൊനാസിന്‍റെയും ആദ്യ ദീപാവലിയായിരുന്നു ഇത്തവണത്തേത്. ഇപ്പോഴിതാ ആഘോഷങ്ങളില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ നിക്ക് തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുകയാണ്.
Nick shares Diwali celebration pics: ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് നിക്ക് ഇന്‍സ്‌റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചത്. പങ്കുവച്ച ചിത്രങ്ങളില്‍ മകളുടെ മുഖം ഒരു ഹാര്‍ട്ട് ഇമോജി ഉപയോഗിച്ച് നിക്ക് മറച്ചിട്ടുണ്ട്. 'എന്‍റെ ഹൃദയത്തിനൊപ്പമുള്ള വളരെ മനോഹരമായ ഒരു ദീപാവലി ആഘോഷം. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍. എല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യവും നേരുന്നു', ഇപ്രകാരമാണ് ചിത്രം പങ്കുവച്ച് നിക്ക് കുറിച്ചത്.
Priyanka and Nick in Indian traditional outfits: വെള്ള നിറമുള്ള പരമ്പരാഗത വസ്‌ത്രങ്ങള്‍ ധരിച്ചാണ് പ്രിയങ്കയും നിക്കും മകള്‍ മാള്‍ട്ടിയും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള നിറമുള്ള ഷെര്‍വാണിയാണ് നിക്ക് ധരിച്ചിരിക്കുന്നത്. അതേസമയം വെള്ള നിറമുള്ള അതിമനോഹരമായ ലെഹങ്കയിലാണ് പ്രിയങ്കയും മകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Priyanka Nick Diwali celebration: ആഘോഷത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് നിക്ക് പങ്കുവച്ചിരിക്കുന്നത്. താര ദമ്പതികള്‍ മകള്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതാണ് ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രത്തില്‍ ദീപാവലി പൂജയില്‍ പങ്കെടുക്കുന്ന കുടുംബത്തെയാണ് കാണാനാവുക. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നിക്കിനും പ്രിയങ്കയ്‌ക്കും മകള്‍ക്കും ആശംസകളും കമന്‍റുകളുമായി എത്തിയത്.
Also Read:'മലാലയെ ഫോളോ ചെയ്യുന്നില്ലെന്ന് പരിഹാസം'; നോബേല്‍ ജേതാവിനെ അപമാനിച്ച നടനെതിരെ തുറന്നടിച്ച് പ്രിയങ്ക ചോപ്ര