Priyadarshan new movie: ബിഗ് ബജറ്റ് ചിത്രം മരക്കാറിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഷെയ്‌ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ഇത്തവണ പ്രിയദര്‍ശന്‍ ചിത്രമൊരുക്കുക. 'കൊറോണ പേപ്പേഴ്‌സ്' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.
Corona Papers starts rolling: സിനിമയുടെ പൂജ നടന്നു. ഇന്ന് (ഒക്‌ടോബര്‍ 27ന്) രാവിലെ 7.30നാണ് പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരാണ് വിളക്ക് കൊളുത്തിയത്. പ്രിയദര്‍ശന്‍, ഷെയ്‌ന്‍ നിഗം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Badusha shares Corona Papers update: സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ വിവരം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. 'പ്രിയൻ സാറിൻ്റെ ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമാണ സംരംഭമായി പുതിയ സിനിമ തുടങ്ങുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഞാനുമുണ്ട്. സിനിമയുടെ പേര് കൊറോണ പേപ്പേഴ്‌സ്. പ്രിയൻ സാറും ഷെയ്ൻ നിഗമും.. ഏവരുടെയും പ്രാർഥനയും അനുഗ്രഹവുമുണ്ടാവണം'- ബാദുഷ കുറിച്ചു.