കേരളം

kerala

ETV Bharat / entertainment

Prithviraj Wishes Alankrita On Her Birthday 'അല്ലി, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; മകളുടെ മുഖം കാണിച്ച് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി പൃഥ്വിരാജ്

Alankrita turns 9 മകള്‍ അലംകൃതയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ്. അലംകൃതയുടെ ഒമ്പതാമത് ജന്മദിനമാണ് ഇന്ന്.

Prithviraj Sukumaran touching message  Prithviraj Sukumaran  ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി പൃഥ്വിരാജ്  പൃഥ്വിരാജ്  മകളുടെ മുഖം കാണിച്ച് പൃഥ്വിരാജ്  Prithviraj penned a heartfelt note  Prithviraj penned  Prithviraj Instagram post  Alankrita turns 9  Prithviraj birthday wishes to Supriya  അലംകൃതയുടെ പിറന്നാള്‍  അലംകൃത  അലംകൃതയുടെ ഒണ്‍പതാമത് ജന്മദിനമാണ് ഇന്ന്
Prithviraj Sukumaran touching message

By ETV Bharat Kerala Team

Published : Sep 8, 2023, 4:54 PM IST

മകള്‍ അലംകൃതയുടെ ഒമ്പതാം ജന്മദിനത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി പൃഥ്വിരാജ് സുകുമാരന്‍(Prithviraj daughter birthday). ഭാര്യ സുപ്രിയയ്‌ക്കും അല്ലിയ്‌ക്കുമൊപ്പമുളള കുടുംബ ചിത്രം പങ്കുവച്ചാണ് പൃഥ്വിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. തനിക്കും സുപ്രിയയ്‌ക്കും അവിശ്വസനീയമായ രീതിയില്‍ നല്ലൊരു വ്യക്തിയായി അല്ലി വളരുന്നത് കാണുമ്പോള്‍ മകളെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നാണ് പൃഥ്വിരാജ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

Prithviraj Instagram post: 'എന്‍റെ കുഞ്ഞ് മകള്‍ക്ക് ജന്മദിനാശംസകള്‍! നിനക്ക് ഇന്ന് ഒമ്പത് വയസ്സ് പൂര്‍ത്തിയാകുകയാണ്. മമ്മയും ഡാഡയും കുട്ടികള്‍ ആണെന്നും നീ ഞങ്ങളുടെ രക്ഷകര്‍ത്താവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്! നിനക്ക് ചുറ്റുമുള്ള എല്ലാവരോടുമുള്ള നിന്‍റെ സ്‌നേഹവും അനുകമ്പയും ക്ഷമയും കണ്ട് ഞങ്ങള്‍ അതിശയിച്ച് പോയിട്ടുണ്ട്. ഞങ്ങള്‍ക്ക് തന്നെ അവിശ്വസനീയമായ രീതിയില്‍ നീ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. നീ ഞങ്ങളുടെ നിത്യ വെളിച്ചമാണ്! ' -ഇപ്രകാരമാണ് പൃഥ്വിരാജിന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്. അല്ലി ടേണ്‍സ്‌ നയന്‍ എന്ന ഹാഷ്‌ടാഗോടു കൂടിയാണ് പൃഥ്വിരാജ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

Also Read:'ഗ്ലാസെടുത്ത് അതില്‍ ചില്ലി ഇട്ട്, എന്‍റെ അവസ്ഥയെന്ന് മനസിൽ പറഞ്ഞുകൊണ്ട് ' ; ജന്‍മദിനം എങ്ങനെ ആഘോഷിക്കാമെന്ന് സുപ്രിയയോട് ലിസ്റ്റിന്‍

Prithviraj birthday wishes to Supriya: അടുത്തിടെ സുപ്രിയയുടെ പിറന്നാളിനും ആശംസകളുമായി പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നിന്‍റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്ന് ആശംസിച്ച് കൊണ്ടുള്ളതായിരുന്നു പൃഥ്വിരാജിന്‍റെ പോസ്‌റ്റ്.

ഭാര്യ എന്നതിലുപരി തന്‍റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് സുപ്രിയ എന്ന് പൃഥ്വിരാജ് തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. 'സ്ഥിരത ഇല്ലാതെ വലഞ്ഞിരുന്ന ഒരാള്‍ക്ക് ഇന്ന് ഏവരും മതിക്കുന്ന സ്ഥിരത നേടാന്‍ ആയതിന്‍റെ ഒരേയൊരു കാരണം ഭാര്യയാണ് എന്നായിരുന്നു പരാമര്‍ശം. തന്‍റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാള്‍... അധികം സുഹൃത്‌ബന്ധങ്ങള്‍ എനിക്കില്ല... സുപ്രിയയാണ് എന്‍റെ ബെസ്‌റ്റ് ഫ്രണ്ട്.' -ഇപ്രകാരമാണ് സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് മുമ്പൊരിക്കല്‍ പ്രതികരിച്ചത്.

മലയാള സിനിമയിലെ പവര്‍ കപ്പിള്‍സായാണ് പൃഥ്വിരാജും സുപ്രിയയും അറിയപ്പെടുന്നത്. 2011ലായിരുന്നു സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിച്ചത്. മാധ്യമപ്രവര്‍ത്തക ആയിരുന്നു സുപ്രിയ. 2014ല്‍ ഇരുവര്‍ക്കും മകള്‍ അലംകൃത ജനിച്ചു.

അതേസമയം ലൂസിഫറി'ന്‍റെ (Lucifer) രണ്ടാം ഭാഗമായ 'L2 എമ്പുരാന്‍റെ' (L2 Empuraan) തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. 'ലൂസിഫര്‍' സംവിധാനം ചെയ്‌ത പൃഥ്വിരാജ് തന്നെയാണ് 'എമ്പുരാന്‍റെയും' സംവിധാനം. എന്നാല്‍ ആദ്യ ഭാഗത്തിലെന്ന പോലെ 'എമ്പുരാനില്‍' മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും വേഷമിടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ 'ലൂസിഫറി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ 'എമ്പുരാനിലും' അണിനിരക്കുമെന്നാണ് സൂചന.

Also Read:Prithviraj On Empuraan Promo : 'അപ്‌ഡേറ്റുകള്‍ ഉടന്‍' ; എമ്പുരാന്‍ പ്രമോ ഷൂട്ട് വാര്‍ത്തയോട് പ്രതികരിച്ച് പൃഥ്വിരാജ്

ABOUT THE AUTHOR

...view details