കേരളം

kerala

ETV Bharat / entertainment

അക്ഷയ്‌ കുമാറിനൊപ്പം പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍; കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത് - പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍

Prithviraj Sukumaran new Bollywood movie: പൃഥ്വിരാജ് വീണ്ടും ബോളിവുഡിലെത്തുന്നു. ഇക്കുറി അക്ഷയ്‌ കുമാറിനൊപ്പമാണ് താരം ഹിന്ദിയിലെത്തുന്നത്. സിനിമയിലെ താരത്തിന്‍റെ കാരക്‌ടര്‍ പോസ്‌റ്ററും പുറത്തിറങ്ങി.

Prithviraj Sukumaran to play in Akshay Kumar movie  Bade Miyan Chote Miyan  Akshay Kumar movie Bade Miyan Chote Miyan  Akshay Kumar movie  Akshay Kumar  Prithviraj Sukumaran  Prithviraj Sukumaran in Bade Miyan Chote Miyan  Prithviraj in Akshay Kumar movie  Bade Miyan Chote Miyan Prithviraj character poster  Bade Miyan Chote Miyan first look  Bade Miyan Chote Miyan release  Prithviraj bollywood movies  Prithviraj Sukumaran new Bollywood movie  അക്ഷയ്‌ കുമാറിനൊപ്പം പൃഥ്വിരാജ്  പൃഥ്വിരാജ് വീണ്ടും ബോളിവുഡിലെത്തുന്നു  പൃഥ്വിരാജ്  അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാര്‍ ചിത്രത്തില്‍ പൃഥ്വിരാജ്  അക്ഷയ്‌ കുമാറിന്‍റെ പുതിയ ചിത്രം
അക്ഷയ്‌ കുമാറിനൊപ്പം പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍

By

Published : Dec 7, 2022, 1:35 PM IST

Prithviraj in Akshay Kumar movie: അക്ഷയ്‌ കുമാറിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബഡേ മിയാന്‍ ചോട്ടേ മിയാന്‍'. അക്ഷയ്‌ കുമാര്‍, ടൈഗര്‍ ഷ്റോഫ്‌ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ പൃഥ്വിരാജും സുപ്രധാന വേഷത്തിലെത്തുകയാണ്. ചിത്രത്തിലെ പൃഥ്വിരാജിന്‍റെ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Bade Miyan Chote Miyan Prithviraj character poster: അക്ഷയ്‌ കുമാറും പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'ബഡെ മിയാൻ ചോട്ടെ മിയാൻ' കുടുംബം ഇപ്പോൾ വലുതായി, എങ്ങനെ! ഈ ഭ്രാന്തൻ ആക്ഷൻ റോളർ കോസ്‌റ്ററിലേക്ക് സ്വാഗതം. നമുക്ക് അടിച്ച് പൊളിക്കാം സുഹൃത്തേ!', ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് അക്ഷയ്‌ കുമാര്‍ ട്വീറ്റ് ചെയ്‌തത്.

Bade Miyan Chote Miyan first look: കബീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷത്തിലാകും സിനിമയില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. തന്‍റെ പുതിയ വിശേഷം പൃഥ്വിരാജും ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. 'സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ്' കാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.

Bade Miyan Chote Miyan release: ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം. ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷന്‍, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ക്രിസ്‌മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Prithviraj bollywood movies: ഇതാദ്യമായാല്ല പൃഥ്വിരാജ് ബോളിവുഡിലെത്തുന്നത്. പൃഥ്വിരാജിന്‍റെ നാലാമത്തെ ബോളിവുഡ് ചിത്രമാണ് 'ബഡേ മിയാന്‍ ചോട്ടേ മിയാന്‍'. അമിത് തൃവേദിയുടെ 'അയ്യ', അതുല്‍ സബര്‍വാളിന്‍റെ 'ഔറംഗസേബ്‌', 'നാം ശബാന' തുടങ്ങിയവയാണ് പൃഥ്വിരാജ് വേഷമിട്ട ബോളിവുഡ് ചിത്രങ്ങള്‍.

Also Read:ഗോള്‍ഡ് തിയേറ്ററുകളിലേക്ക്, 'തന്നെ തന്നെ…' ഗാനം ശ്രദ്ധേയം; തകര്‍പ്പന്‍ ഡാന്‍സുമായി പൃഥ്വിരാജ്

ABOUT THE AUTHOR

...view details