Prithviraj movie Vilayath Budha: പൃഥ്വിരാജ് സുകുമാരന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'വിലായത്ത് ബുദ്ധ'. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
Vilayath Budha shooting in progress: സിനിമയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ഒരു സ്‌റ്റില്ലും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. 'വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്' എന്ന് കുറിച്ച് കൊണ്ടായിരുന്നു പോസ്‌റ്റ്.
Vilayath Budha novel based movie: ജിആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. മറയൂരിലെ ചന്ദന കാടുകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്.
വിലായത്ത് ബുദ്ധ ലൊക്കേഷന്‍ സ്‌റ്റില്‍ Prithviraj as Double Mohanan: ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. പ്രിയംവദ ആണ് സിനിമയില്‍ പൃഥ്വിരാജിന്‍റെ നായിക. അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം, കോട്ടയം രമേഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
Vilayath Budha crew: ഉര്‍വശി തിയേറ്റേഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അരവിന്ദ് കശ്യപ് ആണ് ഛായാഗ്രഹണം. 'കാന്താര'യുടെ ഛായാഗ്രാഹകന്‍ കൂടിയാണ് അരവിന്ദ് കശ്യപ്. ജേക്‌സ് ബിജോയ് ആണ് സംവിധാനം
Late director Sachy project: അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു ഇത്. സച്ചിയുടെ മരണത്തെ തുടര്‍ന്ന് ജയന്‍ നമ്പ്യാര്‍ ചിത്രത്തിലേക്ക് എത്തുകയായിരുന്നു. സച്ചിയുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ജയന്‍ നമ്പ്യാര്‍.
Also Read:തുരുമ്പു പിടിച്ച ജീപ്പില്‍ വളരെ അവശനായി പൃഥ്വിരാജ്; ഡബിള്‍ മോഹനനെ പരിചയപ്പെടുത്തി താരം