പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം പ്രഖ്യാപിച്ചു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമയ്‌ക്ക് 'ടൈസൺ' എന്നാണ് പേരിട്ടിരിക്കുന്നത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന് ശേഷം മൂന്നാം തവണയാണ് പൃഥിരാജ്-മുരളി ഗോപി കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നത്.
പൃഥ്വിരാജ്-മുരളി ഗോപി കോംബോ വീണ്ടും; നിര്‍മാണം കെജിഎഫ് ടീം, 'ടൈസണ്‍' പ്രഖ്യാപിച്ചു
കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.
പൃഥ്വിയുടെ നാലാമത് സംവിധാന സംരംഭമാണ് ടൈസൺ. ലൂസിഫറിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് ബ്രോ ഡാഡി സംവിധാനം ചെയ്‌തിരുന്നു. കെജിഎഫ് നിർമാതാവായ വിജയ് കിരങ്ങണ്ടൂരിന്‍റെ ഹോംബാല ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിർമാണം. ടൈസണിന്‍റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടു.
ബ്ലെസിയുടെ ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് പിന്നാലെ എമ്പുരാൻ പൂർത്തിയാക്കിയ ശേഷമാകും പൃഥ്വിരാജ് ടൈസണിന്‍റെ നിർമാണത്തിലേക്ക് കടക്കുക. സോഷ്യൽ ത്രില്ലറായ ചിത്രത്തിൽ പൃഥ്വി തന്നെയാകും നായകന്‍. സമകാലിക ഇന്ത്യയിലെ സംഭവവികാസങ്ങളാകും ചിത്രത്തിൽ അവതരിപ്പിക്കുക. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ടൈസൺ എത്തുക.