Prithviraj birthday : മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്‍റെ 40ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചിലര്‍ താരത്തിന് സര്‍പ്രൈസുകളും ഒരുക്കിയിട്ടുണ്ട്.
Character poster of Prithviraj in Salaar: ബിഗ് ബഡ്‌ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സലാറി'ലെ പൃഥ്വിരാജിന്‍റെ ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജും പോസ്‌റ്റര്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ താരത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Prithviraj thanks to Salaar team: 'പിറന്നാള്‍ ആശംസകള്‍ പൃഥ്വിരാജ്. 'സലാറി'ലെ വരദരാജ മന്നാറിനെ അവതരിപ്പിക്കുന്നു'-ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് പ്രശാന്ത് നീല്‍ ട്വീറ്റ് ചെയ്‌തത്. പോസ്‌റ്റര്‍ പങ്കുവച്ചതിന് പിന്നാലെ പ്രഭാസ്, പ്രശാന്ത് നീല്‍ തുടങ്ങി സലാര്‍ ടീമംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി പൃഥ്വിരാജും രംഗത്തെത്തി.
Prithviraj Salaar first look: കറുത്ത ഗോപിക്കുറി അണിഞ്ഞ്, മൂക്ക് കുത്തി, മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കന്‍ ലുക്കാണ് പോസ്‌റ്ററില്‍ താരത്തിന്. കഴുത്തില്‍ ഒരു പ്രത്യേക ആഭരണവുമുണ്ട്. ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സിനിമയില്‍ താരം വില്ലനായിട്ടാണോ എത്തുന്നത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Prabhas play double role in Salaar: പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ തെലുഗു ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന 'സലാര്‍'. സിനിമയില്‍ പ്രഭാസ് ഇരട്ടവേഷത്തിലാകും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിന്‍റെ ഒരു കഥാപാത്രം അധോലോക നായകനായാകും എത്തുക. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.