Prithviraj Sukumaran birthday: സൂപ്പര്‍താരം പൃഥ്വിരാജിന്‍റെ 40-ാം ജന്മദിനമാണ് ഇന്ന്(ഒക്‌ടോബര്‍ 16). പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ആരാധകരും സഹതാരങ്ങളും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. പുതിയ സിനിമകളുടെ അണിയറപ്രവര്‍ത്തകരും പൃഥ്വിക്ക് സര്‍പ്രൈസ് സമ്മാനങ്ങളുമായി എത്തിയിട്ടുണ്ട്.
Prithviraj announce new movie: ഇപ്പോഴിതാ ജന്മദിനത്തില്‍ താരത്തിന്‍റെ പുതിയൊരു സിനിമയുടെ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. പൃഥ്വിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന സിനിമയുടെ പ്രഖ്യാപനമാണ് നടന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഖലീഫ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തുവിട്ടിരിക്കുകയാണ്.
Khalifa first look poster: സ്വര്‍ണം ഒലിച്ചിറങ്ങുന്ന കൈ കൊണ്ട് മുഖം പാതി മറച്ച് നില്‍ക്കുന്ന താരത്തെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ദി റൂളര്‍ എന്നും ടൈറ്റിലിന് മുകളിലായി എഴുതിയിട്ടുണ്ട്. 'പ്രതികാരം സ്വര്‍ണത്താല്‍ എഴുതപ്പെടും' എന്ന അടിക്കുറിപ്പോടു കൂടിയാണ് പൃഥ്വിരാജ് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പ്രതികാര കഥയായിരിക്കും ചിത്രം പറയുന്നത് എന്നാണ് തലവാചകവും പോസ്‌റ്ററും നല്‍കുന്ന സൂചന.
Vysakh with Prithviraj: 'പോക്കിരി രാജ'യ്‌ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും 'ഖലീഫ'യിലൂടെ വീണ്ടും ഒന്നിക്കുന്നത്. ഇക്കാര്യം വൈശാഖ് തന്നെയാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
Vysakh shares Khalifa poster: 'പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജുമായി ഒന്നിക്കുന്നത്. ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്‌നറാണിത്. ഞങ്ങളുടെ ഖലീഫയെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഈ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ശക്തമായ തിരക്കഥയുമായി എത്തിയ ജിനു വി.എബ്രഹാമിന് നന്ദി', 'ഖലീഫ' പോസ്‌റ്റര്‍ പങ്കുവച്ച് സംവിധായകന്‍ വൈശാഖ് കുറിച്ചു. മറ്റൊരു പോസ്‌റ്റില്‍ വൈശാഖ് പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളും നേര്‍ന്നു.