കേരളം

kerala

ETV Bharat / entertainment

തീര്‍പ്പുമായി പൃഥ്വിരാജ്; മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് ചിത്രം, ഫസ്‌റ്റ്‌ലുക്ക് പുറത്ത് - തോക്കുമായി പൃഥ്വിരാജ്

Theerppu first look poster: കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്. ലൂസിഫറിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്.

Prithviraj starrer Theerppu  Theerppu first look poster  തോക്കുമായി പൃഥ്വിരാജ്  തീര്‍പ്പ് ഫസ്‌റ്റ്‌ലുക്ക്
തീര്‍പ്പുമായി പൃഥ്വിരാജ്; മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് ചിത്രം, ഫസ്‌റ്റ്‌ലുക്ക് പുറത്ത്

By

Published : Jul 24, 2022, 1:54 PM IST

Theerppu first look poster: പൃഥ്വിരാജ്‌, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'തീര്‍പ്പ്'. 'സിനിമയുടെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. 'വിധി തീര്‍പ്പിലും പക തീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീര്‍പ്പ്', എന്നാണ് സിനിമയുടെ ടാഗ്‌ ലൈന്‍. തോക്കുമായി പൃഥ്വിയും, പുറകിലായി ഇന്ദ്രജിത്ത്, സിദ്ദിഖ്, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരുമാണ് പോസ്‌റ്ററിലുളളത്.

Prithviraj starrer Theerppu: 'കമ്മാരസംഭവ'ത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീര്‍പ്പ്'. മുരളി ഗോപിയുടെതാണ് തിരക്കഥ. ലൂസിഫറിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്. കൊവിഡ്‌ പ്രോട്ടോക്കോളുകള്‍ പാലിച്ച് 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഫ്രൈഡെ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ്‌ ബാബുവിനൊപ്പം രതീഷ് അമ്പാട്ടും, മുരളി ഗോപിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഹോം സിനിമയ്‌ക്ക് ശേഷം ഈ ബാനറില്‍ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. ദീപു ജോസഫ്‌ എഡിറ്റിങ് നിര്‍വഹിക്കുന്നു. ഗാനരചനയും സംഗീതവും മുരളി ഗോപിയുടേതാണ്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം. ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത സിനിമയുടെ റിലീസ് തീയതി ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.

Also Read:'എന്ത് പറയണമെന്ന് അറിയില്ല'; വികാരാധീനനായി പൃഥ്വിരാജ്; ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങി അയ്യപ്പനും കോശിയും

ABOUT THE AUTHOR

...view details