കേരളം

kerala

ETV Bharat / entertainment

അവര്‍ ആഗ്രഹിച്ചത്‌ തല്ല്‌; പൃഥ്വി ചെയ്‌തത്‌ യുദ്ധം; രോക്ഷാകുലനായി താരം - Shaji Kailas break movie Kaduva

Prithviraj new poster: തല്ല്‌ ആഗ്രഹിച്ചവര്‍ക്ക് യുദ്ധം സമ്മാനിച്ച് പൃഥ്വിരാജ്‌. ക്രുദ്ധനായി നില്‍ക്കുന്ന പൃഥ്വിരാജിന്‍റെ പുതിയ പോസ്‌റ്ററാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്‌.

Kaduva poster  Prithviraj starrer Kaduva  പൃഥ്വി ചെയ്‌തത്‌ യുദ്ധം  Prithviraj new poster  തല്ല്‌ ആഗ്രഹിച്ചവര്‍ക്ക് യുദ്ധം സമ്മാനിച്ച് പൃഥ്വിരാജ്‌  Kaduva new poster  Shaji Kailas about Kaduva  Vivek Oberoi in Kaduva  Vivek Oberoi malayalam movies  Kaduva cast and crew  Once again Prithviraj and Jinu V Abraham  Shaji Kailas break movie Kaduva  Shaji Kailas Mohanlal movie Alone
അവര്‍ ആഗ്രഹിച്ചത്‌ തല്ല്‌; പൃഥ്വി ചെയ്‌തത്‌ യുദ്ധം; രോക്ഷാകുലനായി താരം

By

Published : May 29, 2022, 12:21 PM IST

Prithviraj starrer Kaduva: പൃഥ്വിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'കടുവ'. പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ്‌ ചിത്രം കൂടിയാണിത്‌. പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ്‌ ഒരുക്കുന്ന ചിത്രത്തെ കുറിച്ചുള്ള ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാറുണ്ട്‌. ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Kaduva new poster: പൃഥ്വിരാജും ബോളിവുഡ്‌ താരം വിവേക്‌ ഒബ്രോയിയുമാണ് പോസ്‌റ്ററില്‍. പങ്കുവച്ച് നിമിഷ നേരം കൊണ്ട്‌ തന്നെ പോസ്‌റ്റര്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ആക്ഷന്‍ രംഗത്തില്‍ നിന്നുള്ള സ്‌റ്റില്‍ ആണ് പുതിയ പോസ്‌റ്റര്‍. തന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പൃഥ്വിരാജ്‌ തന്നെയാണ് പുതിയ പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്‌.

Shaji Kailas about Kaduva: സംവിധായകന്‍ ഷാജി കൈലാസും പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്‌. 'കടുവ'യുടെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണെന്നും, നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഞങ്ങൾക്ക് വേണമെന്നുമാണ് പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട്‌ ഷാജി കൈലാസ്‌ ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

Vivek Oberoi in Kaduva | Vivek Oberoi malayalam movies: വിവേക്‌ ഒബ്‌റോയ്‌ ആണ് ചിത്രത്തില്‍ പൃഥ്വിയുടെ എതിരാളിയായി എത്തുന്നത്. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ പിറന്ന 'ലൂസിഫറി'ലും പ്രതിനായകന്‍റെ വേഷമായിരുന്നു വിവേക്‌ ഒബ്‌റോയ്‌ക്ക്. വിവേകിന്‍റെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'കടുവ'.

Kaduva cast and crew: സംയുക്ത മേനോന്‍, വിജയരാഘവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്‌, അര്‍ജുന്‍ അശോകന്‍, സീമ, സുദേവ്‌ നായര്‍, കലാഭവന്‍ ഷാജോണ്‍, ദിലീഷ്‌ പോത്തന്‍, സായ്‌കുമാര്‍, ജനാര്‍ദനന്‍, രാഹുല്‍ മാധവ്‌, മീനാക്ഷി, പ്രിയങ്ക നായര്‍, റീനു മാത്യൂസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. നിലവില്‍ കടുവയുടെ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ലിസ്‌റ്റിന്‍ സ്‌റ്റീഫനും പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ജിനു വി.എബ്രഹാം ആണ് തിരക്കഥ. സുജിത്ത് വാസുദേവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ എസ്.തമന്‍ ആണ് സംഗീതം. മോഹന്‍ദാസ്‌ ആണ് കലാസംവിധാനം. ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കും.

Once again Prithviraj and Jinu V Abraham: 'മാസ്‌റ്റേഴ്‌സ്‌', 'ലണ്ടന്‍ ബ്രിഡ്‌ജ്‌', 'ആദം ജോണ്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിനു വി എബ്രഹാമും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കടുവ'. ഈ വര്‍ഷം തന്നെ ചിത്രം റിലീസിനെത്തുമെന്നാണ് സൂചന. മുണ്ടക്കയം, കുമളി ഭാഗങ്ങളിലാണ് സിനിമ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്‌.

Shaji Kailas break movie Kaduva: ഒരു യഥാര്‍ഥ സംഭവ കഥയെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'കടുവ' എന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസിന്‍റെ തിരിച്ചു വരവ് കൂടിയാണീ ചിത്രം. 'ജിഞ്ചര്‍' (2013) ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത മലയാള ചിത്രം. ശേഷം രണ്ട് സിനിമകള്‍ അദ്ദേഹം തമിഴില്‍ സംവിധാനം ചെയ്‌തിരുന്നു. 2017ല്‍ റിലീസ്‌ ചെയ്‌ത 'വേഗൈ എക്‌സ്‌പ്രസ്‌' ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം.

Shaji Kailas Mohanlal movie Alone: മോഹന്‍ലാലും ഒന്നിച്ചുള്ള എലോണ്‍ ആണ് ഷാജി കൈലാസിന്‍റെ മറ്റൊരു പുതിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടിയാണ് അദ്ദേഹം 'എലോണ്‍' ചിത്രീകരിച്ചിരിക്കുന്നത്‌.

Also Read: ഓരോ പൗരനും പറയാന്‍ ആഗ്രഹിച്ചത്‌ തുറന്നു പറഞ്ഞ പൃഥ്വിയുടെ രാഷ്‌ട്രീയം ഇനി ഒടിടിയില്‍

ABOUT THE AUTHOR

...view details