കേരളം

kerala

ETV Bharat / entertainment

ദുബൈ മാനത്ത് ഡ്രോണ്‍ ഷോ; പൃഥ്വിയും കടുവയും ആകാശത്ത് തെളിഞ്ഞു; അഭിമാന നിമിഷമെന്ന് താരം - Vivek Oberoi as Villain

Kaduva promotions: ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ പ്രൊമോഷന്‍ ഇത്തരത്തില്‍ നടക്കുന്നത്‌. 'കടുവ'യുടെ ഡ്രോണ്‍ പ്രദര്‍ശനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

Prithviraj starrer Kaduva  ദുബൈ മാനത്ത് ഡ്രോണ്‍ ഷോ  പൃഥ്വിയും കടുവയും ആകാശത്ത് തെളിഞ്ഞു  Kaduva drone show in Dubai  Prithviraj about Kaduva drone show at sky  Vivek Oberoi as Villain  Prithviraj Shaji Kailas movies  Kaduva promotions  Vivek Oberoi as Villain  Prithviraj Shaji Kailas movies
ദുബൈ മാനത്ത് ഡ്രോണ്‍ ഷോ; പൃഥ്വിയും കടുവയും ആകാശത്ത് തെളിഞ്ഞു; അഭിമാന നിമിഷമെന്ന് താരം

By

Published : Jun 30, 2022, 4:03 PM IST

Kaduva promotions: പൃഥ്വിരാജിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കടുവ'. റിലീസിനോടടുക്കുന്ന ചിത്രത്തിന് വലിയ രീതിയിലുള്ള പ്രൊമോഷനാണ് പൃഥ്വിയും സംഘവും നടത്തുന്നത്‌. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സിനിമയുടെ പ്രചാരണാര്‍ഥം ഹൈദരാബാദിലും ചെന്നൈയിലുമായിരുന്നു പൃഥ്വിരാജ്‌ ഉള്‍പ്പടെയുള്ള താരങ്ങള്‍.

Kaduva drone show in Dubai: ചിത്രത്തിന്‍റെ ദുബൈയിലെ പ്രൊമോഷൻ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കഴിഞ്ഞ ദിവസം (ജൂണ്‍ 29ന്‌) രാത്രിയാണ് ദുബൈ മാനത്ത് 'കടുവ'യുടെ ഡ്രോണ്‍ പ്രദര്‍ശനം നടത്തിയത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് സിനിമയുടെ പേരും പൃഥ്വിരാജിന്‍റെ രേഖാചിത്രവും തെളിയിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ പ്രൊമോഷന്‍ ഇത്തരത്തില്‍ നടക്കുന്നത്‌. 'കടുവ'യുടെ ഡ്രോണ്‍ പ്രദര്‍ശനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.

Prithviraj about Kaduva drone show at sky: ഡ്രോണ്‍ പ്രദര്‍ശനത്തിന്‍റെ വീഡിയോ പൃഥ്വിരാജ്‌ താരത്തിന്‍റെ ഫേസ്‌ബുക്ക്‌ പേജില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ പേരും രൂപവും തെളിഞ്ഞു എന്നതിനേക്കാള്‍ ആകാശത്ത് മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞു വന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പൃഥ്വി പറഞ്ഞു. ചിത്രത്തില്‍ കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്‌.

Vivek Oberoi as Villain: സിനിമയില്‍ ബോളിവുഡ്‌ താരം വിവേക്‌ ഒബ്‌റോയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. പ്രതിനായകന്‍റെ വേഷമാണ് ചിത്രത്തില്‍ വിവേകിന്. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫറി'ന് ശേഷം വിവേക്‌ ഒബ്‌റോയ്‌ പ്രതിനായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

സംയുക്ത മേനോന്‍ ആണ് സിനിമയില്‍ നായികയായെത്തുക. വിജയരാഘവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്‌, അര്‍ജുന്‍ അശോകന്‍, സീമ, സുദേവ്‌ നായര്‍, കലാഭവന്‍ ഷാജോണ്‍, ദിലീഷ്‌ പോത്തന്‍, സായികുമാര്‍, ജനാര്‍ദ്ദനന്‍, രാഹുല്‍ മാധവ്‌, മീനാക്ഷി, പ്രിയങ്ക നായര്‍, റീനു മാത്യൂസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ലിസ്‌റ്റിന്‍ സ്‌റ്റീഫനും, പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. ജിനു വി എബ്രഹാമിന്‍റേതാണ് തിരക്കഥ. 'ആദം ജോണ്‍', 'ലണ്ടന്‍ ബ്രിഡ്‌ജ്‌', 'മാസ്‌റ്റേഴ്‌സ്‌' എന്നീ സിനിമകള്‍ക്ക് ശേഷം ജിനുവും പൃഥിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'കടുവ'. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. മോഹന്‍ദാസ്‌ കലാസംവിധാനം ചെയ്‌തിരിക്കുന്നു.

ജൂലൈ ഏഴിന്‌ ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ജൂണ്‍ 30ന്‌ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് സിനിമയുടെ റിലീസ്‌ ഡേറ്റ് നീട്ടുന്നതെന്നും 'കടുവ' ഇനി ജൂലൈ ഏഴിന് റിലീസ്‌ ചെയ്യുമെന്നും പൃഥ്വിരാജ്‌ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നു.

Prithviraj Shaji Kailas movies: ഒരിടവേളയ്‌ക്ക് ശേഷം ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. സിനിമയിലൂടെ ആറ്‌ വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസ്‌ മലയാളത്തില്‍ മടങ്ങിയെത്തുന്നത്‌. 2012ല്‍ പൃഥ്വിരാജിനെ നായകനാക്കി 'സിംഹാസനം' എന്ന ചിത്രം സംവിധായകന്‍ ഒരുക്കിയിരുന്നു. 'ജിഞ്ചര്‍' (2013) ആണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി ഷാജി കൈലാസിന്‍റേതായി പുറത്തിറങ്ങിയ ചിത്രം.

Also Read: 'അത്‌ വീണ്ടും ചെയ്യാന്‍ ഞാനിനി പൃഥ്വിരാജിനോട്‌ പറയണോ'? മേജര്‍ രവിയോട്‌ അല്‍ഫോന്‍സ്‌ പുത്രന്‍

ABOUT THE AUTHOR

...view details