Kaappa Prithviraj poster: കടുവയ്‌ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് 'കാപ്പ'. സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. കാപ്പയിലെ പൃഥ്വിയുടെ കാരക്‌ടര്‍ വ്യക്തമാക്കുന്ന മറ്റൊരു പോസ്‌റ്ററാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയിരിക്കുന്നത്.
Prithviraj getups in Kaappa: നേരത്തെയും കാപ്പയിലെ താരത്തിന്‍റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നേരത്തെ ഇറങ്ങിയതില്‍ നിന്നും വ്യത്യസ്‌തമായ ചിത്രമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ മൂന്ന് വ്യത്യസ്‌ത ലുക്കുകളിലാകും താരം കാപ്പയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന.
Prithviraj as Kotta Madhu: കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സൂപ്പര്‍താരം മാസ് ലുക്കിലെത്തുന്ന സിനിമയില്‍ അപര്‍ണ ബാലമുരളിയാണ് നായിക. മഞ്ജു വാര്യര്‍ക്ക് പകരമാണ് അപര്‍ണ ചിത്രത്തില്‍ എത്തിയത്. അജിത്തിന്‍റെ തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് മഞ്‌ജു പിന്മാറിയത്.